
കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ് നേതാവിനെയും സൈനികനായ സഹോദരനെയും മർദ്ദിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടു
ഡിവൈഎഫ്ഐ പേരൂർ മേഖലാ ജോയിന്റ് സെക്രട്ടറി പേരൂർ ഇന്ദീവരത്തിൽ വിഘ്നേഷ് (25), സൈനികനായ സഹോദരൻ വിഷ്ണു (30) എന്നിവർക്കെതിരെ ഓഗസ്റ്റ് 25 നാണു കിളികൊല്ലൂർ പൊലീസ് കേസെടുത്തത്.മാരകായുധങ്ങളുമായി ആക്രമിക്കൽ, ഡ്യൂട്ടി തടസ്സപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ തുടങ്ങി 5 വകുപ്പുകൾ ചുമത്തിയാ ണ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഈ കേസാണ് ജില്ലാ ക്രൈംബ്രാഞ്ച് എസിപി: സ റിയ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. എംഡിഎംഎ യുമായി പിടിയി ലായ 2 യുവാക്കളിൽ നിന്നു കിട്ടിയ വിവരമനുസരിച്ചു ദമ്പതിക ളടക്കം 4 പേരെക്കൂടി എംഡിഎം എയും പണവുമായി അറസ്റ്റു ചെയ്തിരുന്നു.

ഈ സംഭവവുമായി ബന്ധപ്പെ ട്ടു സ്റ്റേഷനിലെത്തിയ ഇവരുടെ സുഹൃത്തുക്കളായ വിഷ്ണുവും വിഘ്നഷും സ്റ്റേഷനിൽ അതി ക്രമം കാട്ടുകയും എഎസ്ഐ പ്രകാശ് ചന്ദ്രനെ മർദിക്കുകയും ചെയ്തെന്നാണു പൊലീസ് വിശദീകരണം.എന്നാൽ ജാമ്യമെടുക്കാൻ വിളിച്ചുവരുത്തിയ തന്നെയും പിന്നീടെത്തിയ സഹോദരനെയും പൊലീസ് ക്രൂരമായി മർദിച്ചെന്നും കു ടിക്കാൻ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിക്കാൻ പരിഹസിച്ചെ ന്നുമാണു വിഘ്നനേഷിന്റെ പരാതി. കേസിൽ പെട്ടതോടെ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ശാരീരിക ക്ഷമതാ പരിശോധനയിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും സഹോദരന്റെ കല്യാണം മുടങ്ങിയെന്നും വിഘ്നേഷിന്റെ പരാതിയിൽ പറയുന്നു.

സ്റ്റേഷനിലെത്തിയ വിഘ്നേഷും വിഷ്ണുവും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് അടക്കമുള്ളവരോടു തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണു പൊലീസിന്റെ വാദം. അതിക്രമത്തിനിടെയുണ്ടായ പിടിവലിയിൽ എഎസ്ഐ പ്രകാശ് ചന്ദ്രൻ വിഷ്ണുവിന്റെ കരണത്തടിക്കുന്ന തുടർന്നു വിഷ്ണു പൊലീ സുകാരനെ നിലത്തിട്ടു മർദിക്കുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.വനിതാ പൊലീസുകാർ വിഷ്ണുവിനെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതും പ്രകാശ് ചന്ദ്രൻ ചോരയൊലിപ്പിച്ചു നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മർദനം തടയുകയായിരുന്നെന്നാണു വിഷ്ണുവിന്റെ മൊഴി. സംഭവത്തിൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് 5 പൊലീസുകാർക്കെതിരെയും നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം വ്യാപകമായ പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പോലീസിനെതിരെ നടക്കുന്നത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO
