ക്ഷീര വികസന വകുപ്പിന്റെയും തൃത്താല ബ്ലോക്കിലെ ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷീര കർഷക സംഗമം നടത്തി

Share this News

ക്ഷീര വികസന വകുപ്പിന്റെയും തൃത്താല ബ്ലോക്കിലെ  ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷീര കർഷക സംഗമം നടന്നു.
കോതച്ചിറ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കോതച്ചിറ ജി. എൽ.പി സ്കൂളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയായി. പരിപാടിയിൽ  മികച്ച ക്ഷീരകർഷകനായ ഷാ മോൻ മരക്കാരെ മന്ത്രി ആദരിച്ചു..ക്ഷീര കർഷക സംഗമത്തിന്റെ ഭാഗമായി കന്നുകാലി പ്രദർശനം, ഡയറി ക്വിസ്, ക്ഷീരവികസന സെമിനാർ,  ക്ഷീര കർഷകരെ ആദരിക്കൽ, പ്ലസ് ടു തലത്തിൽ ഉന്നത വിജയം നേടിയ ക്ഷീരകർഷകരുടെ മക്കളെ ആദരിക്കൽ എന്നിവ നടന്നു. പൊതുസമ്മേളനത്തിൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി പ്രിയ, കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ, കോതച്ചിറ സംഘം പ്രസിഡന്റ്  കുട്ടിനാരായണൻ, തൃത്താല ക്ഷീര വികസന ഓഫീസർ കെ. ഗ്രീഷ്മ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!