പുതുക്കോട് റെയിഞ്ച് നബിദിനാഘോഷവും പൊതുസമ്മേളനവും നടത്തി

Share this News

പുതുക്കോട് റെയിഞ്ച് നബിദിനാഘോഷവും പൊതുസമ്മേളനവും നടത്തി

പുതുക്കോട് റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ & മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി നടത്തിയ നബിദിന ഘോഷയാത്രയും പൊതുസമ്മേളനവും പുതുക്കോട് തച്ചനടി സെന്ററിൽ ചേർന്നു.റെയിഞ്ച് പ്രസിഡന്റ് അഹമ്മദ് കോയ അൻവരി അധ്യക്ഷൻ വഹിച്ചു. തൃശ്ശൂർ ജില്ലാ ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയും പുത്തിരിപ്പാടം പള്ളി ഖത്തീബുമായ പി.വൈ. ഇബ്രാഹിം അൻവരി പഴയന്നൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മാറലാട് പള്ളി ഖത്തീബ് അബ്ദുൽ ജബ്ബാർ ഉലൂമി മുഖ്യപ്രഭാഷണം നടത്തി. റെയിഞ്ച് സെക്രട്ടറി അബ്ദുൽ സമദ് മുസ്ലിയാർ, എസ് വൈ എസ് ജില്ലാ ട്രഷറർ മുഹമ്മദ് ഹസൻ പുത്തിരിപ്പാടം, കുഞ്ഞലവി സഖാഫി, അലി അക്ബർ സഖാഫി, ടി എം സുലൈമാൻ മുസ്‌ലിയാർ, അഷറഫ് അൻവരി എന്നിവർ പ്രസംഗിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻


https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!