ചെർപ്പുളശ്ശേരി നഗരസഭ ലഹരി വിരുദ്ധ സംഗമം ഇ.എം.എസ് സ്മാരക ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നടത്തി

Share this News

ചെർപ്പുളശ്ശേരി നഗരസഭ ലഹരി വിരുദ്ധ സംഗമം  ഇ.എം.എസ് സ്മാരക ടൗൺഹാളിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്  ഉദ്ഘാടനം  ചെയ്തു. പി. മമ്മിക്കുട്ടി എം.എൽ.എ അധ്യക്ഷനായി. പരിപാടിയുടെ ഭാഗമായി ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ ലഹരിവിരുദ്ധറാലിയും നടന്നു. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ, പ്രബന്ധ രചന, ഷോർട്ട് വീഡിയോ മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.

പരിപാടിയിൽ നഗരസഭ ചെയർമാൻ പി. രാമചന്ദ്രൻ, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ കെ. ജയപാലൻ, നഗരസഭ വൈസ് ചെയർപേഴ്സൻ സഫ്ന പാറക്കൽ, ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്‌പെക്ടർ ശശശികുമാർ, ചെർപ്പുളശ്ശേരി നഗരസഭാ  സെക്രട്ടറി വി.ടി പ്രിയ, ജനപ്രതിനിധികൾ,  വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ,  വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO


Share this News
error: Content is protected !!