
ഭാരത സർക്കാരിന്റെ യുവജന കായിക മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഏക സഘടനയായ യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള നടത്തിയ മൂന്നാമത് സംസ്ഥാനതല ചാമ്പ്യൻ ഷിപ്പിൽ സീനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അബിൻമുരളിയെ ബി.ജെ.പി വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. യുവമോർച്ച ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ ഉപഹാരം നൽകി മണ്ഡലം പ്രസിഡന്റ് വി. ഭവദാസ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. ശ്രീരാജ് വള്ളിയോട് , ട്രഷറർ എൻ കൃഷ്ണകുമാർ , പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ ഗുരു, ജനറൽ സെക്രട്ടറി വിഘ്നേഷ് തുടങ്ങിയവർ പങ്കെടുത്തു .ആത്മ ദർശൻ സ്കൂൾ ഓഫ് യോഗയിലെ 10 വര്‍ഷമായി യോഗ വിദ്യാർത്ഥി ആണ്. അഞ്ചുമൂർത്തി മംഗലം തെക്കേത്തറയിലെ മുരളിയുടെയും രാധികയുടെയും മകനാണ് അബിൻ മുരളി .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO
