അട്ടപ്പാടിയില്‍ ‘മിഷന്‍ 2022’ പി.എസ്.സി പരിശീലനം

Share this News

അട്ടപ്പാടിയില്‍ ‘മിഷന്‍ 2022’ പി.എസ്.സി പരിശീലനം

അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ആദിവാസി യുവാക്കളെ സര്‍ക്കാര്‍ തലത്തില്‍ തൊഴില്‍ നേടുന്നതിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ യുവാക്കള്‍ക്ക് ‘മിഷന്‍ 2022’ എന്ന പേരില്‍ സംഘടിപ്പിച്ച റെസിഡന്‍ഷ്യല്‍ പി.എസ്.സി പരിശീലനത്തില്‍ 44 യുവാക്കള്‍ പങ്കെടുത്തു. മൂന്ന് മാസത്തെ പരിശീലനമാണ് സംഘടിപ്പിച്ചത്. മത്സര പരീക്ഷകളുടെ സിലബസിന് ഊന്നല്‍ നല്‍കി വ്യക്തിത്വ വികസനം, കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് തുടങ്ങി വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്.

വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ കോച്ചിങ് ക്യാമ്പ് സന്ദര്‍ശിച്ച് യുവാക്കളുമായി സംവദിക്കുകയും അവര്‍ക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും ചെയ്തു. യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കി അവരെ ലഹരിയുടെയും മറ്റ് സാമൂഹ്യ തിന്മകളുടെയും പിടിയില്‍പ്പെടാതെ സംരക്ഷിക്കാനും പരിശീലനത്തിലൂടെ ലക്ഷ്യമാക്കുന്നു. പി.എസ്.സിയുടെ വിവിധ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത യുവാക്കളാണ് പരിശീലന ക്യാമ്പില്‍ പങ്കെടുത്തത്. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് കുടുംബശ്രീ വരുന്ന മാസങ്ങളില്‍ തുടര്‍പരീശീലനങ്ങള്‍ നല്‍കുമെന്ന് കുടുംബശ്രീ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയുക👇🏻

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!