സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരം പാലക്കാടിന്

Share this News

സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരം 2022 പാലക്കാട് ജില്ലയ്ക്ക്. പാലക്കാട് ജില്ലയിലെ ഭരണ നിര്‍വഹണത്തില്‍ പ്രധാന പങ്ക് വഹിച്ച ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയെ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ആദരിച്ചു. ഭരണത്തിന്റെ വിവിധ തലങ്ങളില്‍ മലയാള ഭാഷയുടെ ഉപയോഗം സാര്‍വത്രികമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് മികച്ച രീതിയില്‍ ഭരണഭാഷമാറ്റ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വകുപ്പിനും ജില്ലക്കുമാണ് സംസ്ഥാനതല ഭരണഭാഷ പുരസ്‌കാരം നല്‍കുന്നത്. 20,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. കൂടാതെ ഭരണഭാഷ സേവന വിഭാഗത്തിലും പുരസ്‌കാരം പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, തിരഞ്ഞെടുപ്പ് വിഭാഗം സീനിയര്‍ ക്ലാര്‍ക്ക് പി.എ ടോംസ്, പി. ഭവദാസ്, ക്ലാര്‍ക്ക് വി.കെ കവിത എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


Share this News
error: Content is protected !!