
വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തും വീഴ്ച ഉണ്ടെന്ന് നാറ്റ്പാക്ക് അന്വേഷണത്തില്‍ കണ്ടെത്തല്‍. അമിതവേഗതയില്‍ ആയിരുന്ന ബസ് വേഗതകുറച്ച് പെട്ടെന്ന് നടു റോഡില്‍ നിര്‍ത്തിയത് അപകടത്തിന്റെ തീവ്രത കൂട്ടുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ അപകടത്തിന്റെ പ്രധാന ഉത്തരവാദി ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ എന്നും കണ്ടെത്തി. മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘമായിരുന്നു ടൂറിസ്റ്റ് ബസില്‍ ഉണ്ടായിരുന്നത്. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്. അപകടത്തില്‍ ഒന്‍പത് പേരാണ് മരിച്ചത്.
KSRTC ബസ് നിറുത്തിയില്ലെന്ന് പറയുന്ന തത്സമയ ദൃശ്യം 👇
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN


