Share this News
കേരള ഫയർ സർവീസ് അസോസിയേഷൻ വടക്കഞ്ചേരി (പാലക്കാട്) യൂണിറ്റ് സമ്മേളനം വടക്കഞ്ചേരി നിലയ പരിസരത്ത് വച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ഓ.കെ.രജീഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ലോക്കൽ കൺവീനർ ശ്രീഹരി സ്വാഗതം പറഞ്ഞു. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷജി.എൻ,സജിത് ടി.സി, ഗിരീഷ്.കെ,സന്ദീപ്.സി എന്നിവർ സംസാരിച്ചു. ഫയർ സ്റ്റേഷന് പുതിയ കെട്ടിടം അനുവദിക്കുക,ദേശീയ പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ഐക്യകണ്ഠേന പാസാക്കി.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലോക്കൽ കൺവീനറായി ശ്രീഹരി.ആർ നെയും,
ട്രഷററായി സന്ദീപ്. സിയെയും തെരഞ്ഞെടുത്തു. ഗോപാലകൃഷ്ണൻ.എൽ,ഗിരീഷ്.കെ,സജിത്ത്.ടി. സി എന്നിവരെ മേഖല കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN
Share this News