
ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ കേരളപ്പിറവി ദിനത്തോട് അനുബന്ധിച്ച് ഒമ്പതാം വാര്‍ഡില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷിക്ക് തുടക്കമായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജൈവ പച്ചക്കറി പ്രോത്സാഹിക്കുന്നതിനും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനും കൃഷി വകുപ്പ് നടത്തുന്ന പദ്ധതിയാണ് ഞങ്ങളും കൃഷിലേക്ക്.
നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി രണ്ടര ഏക്കറിലാണ് കൃഷി. അതില്‍ 52 സെന്റ് സ്ഥലത്തായാണ് ക്വാളിഫ്ലവര്‍, ക്യാബേജ് എന്നിവ വിളവ് ഇറക്കിയിരിക്കുന്നത്. ജനുവരി മാസത്തോടെ വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നഗരസഭക്കാവശ്യമായ പച്ചക്കറികള്‍ ഉല്‍പാദനത്തിലൂടെ ലക്ഷ്യമിടുന്നതായും എല്ലാ വാര്‍ഡിലും കൃഷിക്കാവശ്യമായ സ്ഥലം കണ്ടെത്തി കൃഷി ആരംഭിക്കുമെന്നും കൃഷിക്കാവശ്യമായ വിത്തുകള്‍ സ്പോണ്‍സര്‍ഷിപ്പ് മുഖേനെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതായും കൃഷി
ഭരണസമിതി അധികൃതര്‍ അറിയിച്ചു.
കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എല്‍. കവിത ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്സണ്‍മാരായ കെ.ഷീജ, ഓമന കണ്ണന്‍കുട്ടി, കെ.സുമതി, കൗണ്‍സിലര്‍മാരായ ശോഭന, ശ്രീലക്ഷ്മി, ഉണ്ണികൃഷ്ണന്‍ നഗരസഭ സെക്രട്ടറി സതീഷ് കുമാര്‍, കര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN
