മുള കൊണ്ടുള്ള അലങ്കാര വസ്തുകള്‍, ഗൃഹോപകരണങ്ങള്‍, ഫര്‍ണീച്ചറുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിച്ച് ശ്രദ്ധേയമാവുകയാണ് അട്ടപ്പാടിയിലെ ഷോളയൂര്‍ വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി. മുള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച 10 വനിതകളുടെ നേതൃത്വത്തിലാണ് നിര്‍മാണം. വനിതകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കി ജീവിതനിലവാരം ഉയര്‍ത്തുക ലക്ഷ്യമിട്ട് 2008 ലാണ് വട്ട്‌ലക്കി ഫാമിങ് സൊസൈറ്റി ആരംഭിച്ചത്. ആവശ്യാനുസരണമുള്ള ഫര്‍ണീച്ചറുകളുടെ നിര്‍മ്മാണത്തിന് പുരുഷന്മാര്‍ക്കും സൊസൈറ്റി തൊഴില്‍ നല്‍കുന്നുണ്ട്. വട്ട്‌ലക്കിയിലുള്ള സൊസൈറ്റിയുടെ ഓഫീസിലൂടെയും അഗളിയിലുള്ള അട്ടപ്പാടി കോപ്പറേറ്റീവ് ഫാമിങ് സൊസൈറ്റിയിലൂടെയുമാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നത്. വട്ടലക്കി ഫാമിങ് സൊസൈറ്റിക്കായി വട്ട്‌ലക്കിയില്‍ പുതിയ ഔട്ട്‌ലെട്ട് ആരംഭിക്കാനുളള ശ്രമത്തിലാണ് സൊസൈറ്റി അധികൃതര്‍. കൂടുതല്‍ പേര്‍ക്ക് മുള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പരിശീലനം നല്‍കി കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്.
150 പട്ടികവര്‍ഗ വിഭാഗക്കാരാണ് സൊസൈറ്റിയില്‍ അംഗങ്ങളായിട്ടുള്ളത്. ജില്ലാ കലക്ടറാണ് സൊസൈറ്റി പ്രസിഡന്റ്. ഐ.ടി.ഡി.പി അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ സെക്രട്ടറിയും ഒറ്റപ്പാലം സബ് കലക്ടര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായാണ് സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്. ഫാമിങ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 25 ഏക്കര്‍ സ്ഥലത്ത് തെങ്ങ്, മുരിങ്ങ, കറിവേപ്പില കൃഷിയും ആരംഭിച്ചിട്ടുണ്ട്. അട്ടപ്പാടിയുടെ തനത് ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കി വട്ട്‌ലക്കിയില്‍ ഭക്ഷണശാല ആരംഭിക്കുന്നതിനുള്ള ശ്രമത്തിലാണെന്നും ഫാമിങ് സൊസൈറ്റി സെക്രട്ടറി അറിയിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/DdxmAn4yc2i8RPH7WtEJFN