പൊട്ടിപൊളിഞ്ഞ മംഗലംഡാം- വീഴ് ലി റോഡ് ടാറിങ് നടത്തി നവീകരിക്കുമെന്ന് വണ്ടാഴി പഞ്ചായത്ത് അതികൃധർ പറയുന്നുണ്ടെങ്കിലും പണികൾ നീളുന്നു.മൂന്ന് വർഷം മുമ്പ് നവീകരണ പ്രവർത്തനം നടന്നിരുന്നുവെങ്കിലും മാസങ്ങൾക്കുള്ളിൽ റോഡിൻ്റെ പല ഭാഗങ്ങളിലും തകർന്ന് ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടു.അയിലൂ ർ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയാണ് ഇത്.
നാട്ടുകാരുടെയും, യാത്രക്കാരുടെയും പ്രതിഷേധം ശക്തമായ തിനെ തുടർന്ന് ക്വാറി അവശിഷ്ട്ടം ഉപയോഗിച്ചു കുഴികൾ അടച്ചെങ്കിലും അധികം നിലനിന്നില്ല.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ പദ്ധതിയിൽ റോഡ് നവീകരണത്തിന്18 ലക്ഷം രൂപ അനുവദിച്ചു.തുടർന്ന് നിർമാണോദ്ഘാടനം നടത്തി.ഫണ്ട് തികയാത്തത് മൂലം വണ്ടാഴി ഗ്രാമപഞ്ചായത്ത് 23 ലക്ഷം രൂപ കൂടി നീക്കിവച്ചിട്ടുണ്ട്.
പ്രഖ്യാപനം നടത്തുന്ന തല്ലാതെ ജോലി തുടങ്ങാത്തു മൂലം നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പൊട്ടിപൊളിഞ്ഞ മംഗലംഡാം -വീഴ്ലി റോഡ്പ്രതിഷേധിച്ച് നാട്ടുകാർ
Share this News
Share this News