കുതിരാനില്‍ ദേശീയപാത അതോറിറ്റിയിടെയും നിര്‍മ്മാണ കമ്പനിയുടെയും അവിശുദ്ധ കൂട്ടുകെട്ട്. നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണം. ഇനിയും ജീവിതങ്ങള്‍ ഇല്ലാതാകാന്‍ അനുവദിക്കരുത്. കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പിന്റെ നേട്ടങ്ങളില്‍ നിന്ന് പഠിക്കണം. കുതിരാന്‍ തുരങ്കം മരണപ്പാതയായി മാറിയതിന്റെ അപകടം ചൂണ്ടിക്കാട്ടി നിയമസഭയില്‍ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ പ്രസംഗം നടത്തി
2009 ആഗസ്റ്റ് 24ന് ദേശീയപാത അഥോറിറ്റിയുമായി ആറുവരി പാതയുണ്ടാക്കാന്‍ വേണ്ടിയുണ്ടാക്കിയ കരാര്‍ ഇപ്പോഴും പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് മാത്രമല്ല അപകടകരമായ തലത്തിലൂടെ കടന്നുപോവുകയാണ്. കരാര്‍ പ്രകാരം മുപ്പത് മാസം കൊണ്ട് തീരേണ്ട പദ്ധതിയാണിത്. 617 കോടി രൂപയ്ക്കാണ് ടെന്റര്‍ നല്‍കിയത്. 243.99 കോടി കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റാണ്. എന്നാല്‍ 2017 നവംബര്‍ മാസത്തിലെ ഓഡിറ്റ് തയ്യാറാക്കിയപ്പോള്‍ ഇപ്പോള്‍ അതിനുവേണ്ട ചെലവ് 1019 കോടിയായി ഉയര്‍ത്തിയിട്ടുണ്ട്. കരാറു കമ്പനി ബാങ്ക് കണ്‍സോര്‍ഷ്യത്തിന് പലിശയായി കൊടുക്കാനുള്ള 149.കോടി കൂടി ഇതിന്റെ ചെലവില്‍ കാണിച്ചിരിക്കുകയാണ്.
യഥാര്‍ത്ഥത്തില്‍ ചരക്കു നീക്കത്തിന് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള വലിയ പദ്ധതി എന്ന നിലയിലാണ് ഈ പ്രോജക്ട് കൊണ്ടുവന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി സുധാകരനും പലതവണ വിഷയത്തില്‍ ഇടപെട്ടതാണ്.
നിര്‍മ്മാണത്തില്‍ കേരള സംസ്ഥാന സര്‍ക്കാരിന്റെ ചുമതല ഭൂമി ഏറ്റെടുത്ത് കൊടുക്കലാണ്. ദേശീയപാത അഥോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധ സഖ്യത്തിന്റെ അപകടകരമായ കഥയാണ് ദേശീയപാതയില്‍ കാണാന്‍ കഴിയുന്നത്.
നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതുവരെ റോഡുകളുടെ പൂര്‍ണ അറ്റകുറ്റ പണികളുടെ ചുമതല കമ്പനിക്കാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കേണ്ട ചുമതലയും കമ്പനിക്കാണ്. എന്നാല്‍ ഈ മേഖല യഥാര്‍ത്ഥത്തില്‍ മരണപ്പാതയായി. 322പേരാണ് ഇതുവരെ അപകടങ്ങളില്‍ മരിച്ചത്.
സ്വാഭാവികമായ ജലനിര്‍ഗമന മാര്‍ഗങ്ങള്‍ എല്ലാം തടഞ്ഞു. ഏക്കറുകണക്കിന് കൃഷി നശിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വം കേരളത്തെ ലോകശ്രദ്ധയില്‍ എത്തിച്ച കാലമാണിത്. കുണ്ടന്നൂര്‍,വൈറ്റല പാലങ്ങള്‍ ലോകശ്രദ്ധയാണ് പിടിച്ചുപറ്റിയത്. കൃത്യമായ സമത്ത് പൂര്‍ത്തീകരിച്ച് കരാറിന്റെ അടങ്കല്‍ തുകയെക്കാള്‍ പതിനഞ്ച് കോടി ലാഭമുണ്ടാക്കി സംസ്ഥാന സര്‍ക്കാര്‍ രണ്ട് പാലമുണ്ടാക്കി. പതിനൊന്ന് വര്‍ഷക്കാമലമായി ദേശീയപാത അഥോറിറ്റിയുടെ കീഴിലുള്ള പണി ഇഴഞ്ഞുപോകുന്നതിനു പിന്നിലെ കാരണം ദേശീയ പാത അഥോറിറ്റിയും കരാര്‍ കമ്പനിയും തമ്മിലുള്ള അവിശുദ്ധ ബന്ധമായതിനാലാണെന്ന് നമ്മള്‍ കാണണം. കരാര്‍ ലംഘിച്ച കമ്പനിക്ക് എങ്ങനെയാണ് നാല് തവണ കരാര്‍ നീട്ടി നല്‍കുന്നത്? കരാര്‍ നീട്ടി നല്‍കിയപ്പോഴെല്ലാം തുകയും വര്‍ദ്ധിപ്പിച്ചു. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പുണ്ടാക്കിയ നേട്ടം കേന്ദ്ര ഗവണ്‍മെന്റും ദേശീയ പചുാത അഥോറിറ്റിയും കണ്ടു പഠിക്കട്ടേ. എല്ലാവരെയും പറ്റിക്കുകയാണ് ഇവര്‍. കേന്ദ്രമന്ത്രി വന്ന നേരിട്ട് കണ്ടിട്ടുപോയി. ഒരനക്കവും ഉണ്ടായിട്ടില്ല. കുതുരാന്‍ തുരങ്കം തുറന്നുകൊടുക്കാന്‍ അടിയന്തരമായി നടപയിടുണ്ടാകണം. നിര്‍മ്മാണ ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണം. എന്നീ ആവശ്യങ്ങൾ അക്കം ഇട്ട് നിരത്തിയാണ് പറഞ്ഞത്