വൈദ്യുതി നിയമ ഭേദഗതിൽ ബിൽ 2022 പിൻവലിക്കണം;ജനസഭ

Share this News

റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

വൈദ്യുതി നിയമ ഭേദഗതിൽ ബിൽ 2022 പിൻവലിക്കണം;ജനസഭ

മലമ്പുഴ:വൈദ്യുതി നിയമ ഭേദഗതി ബിൽ 2022 പിൻവലിക്കണമെന്ന് മലമ്പുഴ പഞ്ചായത്ത് തല ജനസഭ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
നാഷണൽ കോർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്റ് എഞ്ചിനീയേഴ്സിന്റെ നേതൃത്വത്തിൽ നിയമ ഭേദഗതി ബില്ലിനെതിരെ ബഹുജന പങ്കാളിത്വത്തോടെ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നടത്തിയ പഞ്ചായത്ത് തല ജനസഭ സി പി ഐ സംസ്ഥാന കൗൺസിൽ അംഗം സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു.മന്തക്കാട് കവലയിൽ നടന്ന പരിപാടിയിൽ സി പി ഐ എം മലമ്പുഴ ലേക്കൽ കമ്മിറ്റി അംഗം കെ.കെ. പ്രമോദ് അദ്ധ്യക്ഷത വഹിച്ചു.സി ഐ ടി യു മലമ്പുഴ ഡിവിഷൻ സെക്രട്ടറി ഡി. സദാശിവൻ മുഖ്യപ്രഭാഷണം നടത്തി.കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ (സി ഐ ടി യു ) ഡിവിഷൻ പ്രസിഡന്റ് പി.മണികണ്ഠൻ, വിഷയാവതരണം നടത്തി.മലമ്പുഴ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ രാധിക മാധവൻ, സി പി ഐ ലോക്കൽ കമ്മിറ്റി അംഗം സലീം പഞ്ചായത്ത് അംഗങ്ങൾ ആയ കെ.വി.ബിനോയ് , അൻജു ജോസ്, സുനിത,
കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ അദ്ധ്യക്ഷൻ കെ. പരമേശ്വരൻ , കേരള ഇലക്ട്രിസിറ്റി വർകേഴ്സ് ഫെഡറേഷൻ (എ ഐ ടി യു സി ) ജില്ലാ അദ്ധ്യക്ഷൻ മണി കുളങ്ങര, എം.നൗഷാദ്, സതീഷ് കുമാർ പി.എം.ഷാജു.എസ്
എന്നിവർ സംസാരിച്ചു.ഇലക്ട്രിസിറ്റി വർ കേഴ്സ് ഫെഡറേഷൻ ഡിവിഷൻ ഖജാൻജി എം.പ്രസാദ് സ്വാഗതവും കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ മലമ്പുഴ യൂണിറ്റ് സെക്രട്ടറി എം. കാസിം നന്ദിയും പറഞ്ഞു.വൈദ്യുതി ഉപയോക്താകളേയും,ജീവനക്കാരേയും, കർഷകരെയും സാരമായി ബാധിക്കുന്ന നിയമ ഭേദഗതി ബില്ലിനെതിരെ പഞ്ചായത്തിൽ ഒരു ജനസഭ നടത്തുന്നതിന്റെ ഭാഗമായി മലമ്പുഴ സെക്ഷനിലെ സംയുക്ത കൂട്ടായ്മയുടെ നേതൃത്വത്തിൽ ആണ് ജനസഭ സംഘടിപ്പിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇🏻

https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX


Share this News
error: Content is protected !!