
പാലക്കാട് ഭാര്യയും രണ്ടുമക്കളുമടങ്ങുന്ന കുടുംബത്തിന് സുരക്ഷിതമായുറങ്ങാൻ ഒരു വീട് പണിയുന്നതിനിടെയാണ് രാജീവ് രോഗക്കിടക്കയിൽ വീണുപോയത്. അതും കാര്യമായൊരു രോഗവും ഇല്ലാതിരിക്കെ, 58-ാം വയസ്സിൽ. ജൂലായ് അവസാനം ചിറ്റൂർ അമ്പാട്ടുപാളയത്തെ പള്ളി നിന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും ജീവന് ആപത്തുള്ള മഹാരോഗമൊന്നും രാജീവനുണ്ടായിരുന്നില്ലെന്ന് ഭാര്യ ഹേമ പറയുന്നു. പക്ഷേ ഇപ്പോൾ, മൂന്നുമാസങ്ങൾക്കു ശേഷം
ഡോക്ടർമാർ കൈവിട്ട അവസ്ഥയിൽ രാജീവ് തൃശ്ശൂരിലെ ഒരു പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ പരിചരണത്തിലാണ്.
കുടുംബത്തിന് ആശ്വസിക്കാൻ ഒന്നും കൺമുന്നിലില്ല. ചികിത്സ ഇവിടംവരെയെത്തിയ പ്പോൾ ബാക്കിയായത് പത്തുലക്ഷംരൂപയിലധികം കടം.ഇത് ചികിത്സയ്ക്കുവേണ്ടി മാത്രം കടംവാങ്ങിയ വകയിലല്ല, ഓട്ടിസം ബാധിച്ച മകന്റെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും പാതിപണിത വീടിനായി വാങ്ങിയ വായ്പകളടക്കമുള്ള തുകയും ചേർന്നാണെന്ന് ഹേമ പറഞ്ഞു. മകൾ ഇപ്പോൾ ഡിഗ്രിക്ക് പഠിക്കുന്നു. ആറാംക്ലാസ്സിൽ പഠിക്കുന്ന മകന്റെ ആരോഗ്യപ്രശ്നങ്ങളും സ്വന്തമായി വീടുണ്ടാക്കുന്നതിനുള്ള തത്രപ്പാടുമൊക്കെ ഉണ്ടായിരുന്നു. ഹൃദ്രോഗബാധിതനുമായി. അതിനിടയിലാണ് മൂന്നുമാസം മുമ്പ് മോണയിൽ ഒരസുഖം വന്ന് പല്ലുവേദനയുമായി ചിറ്റൂരിൽത്തന്നെ ഒരു ഇ.എൻ.ടി. വിദഗ്ദന്റെ പക്കൽ ചികിത്സ തേടിയത്. ചികിത്സ പുരോഗമിക്കേ രോഗം മൂർച്ഛിച്ചു. വായിൽ പഴുപ്പ് വ്യാപിച്ച് സംസാരിക്കാൻ പോലുമാകാതെ,വെള്ളം പോലുമിറക്കാൻ വയ്യാതെ, തീർത്തും അവശനായപ്പോഴാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. ആഴ്ച കളോളം ഐ.സി. യുവിലും വെന്റിലേറ്ററിലും, ബന്ധുക്കളും സുഹൃത്തുക്കളും നൽകിയ സാമ്പത്തിക സഹായങ്ങളിലാണ് പിടി ച്ചുനിന്നത്. ഹൈപോക്സിക് ഇസ്ലീമിക് എൻസഫലോപതി എന്ന രോഗാവസ്ഥയിലുള്ള രാജീവ് ഇപ്പോൾ അബോധാവസ്ഥയിലാണ്. രണ്ടാഴ്ചമുമ്പാണ് വാർഡിലേക്കും പിന്നെ സാന്ത്വനചികിത്സാകേന്ദ്ര
ത്തിലേക്കും മാറ്റാൻ ഡോക്ടർമാർ പറഞ്ഞത്.
ഇതിനിടെ ഹേമയുടെയും മക്കളുടെയും വിഷമം കണ്ട് വീടിന്റെ പണി പൂർത്തിയാക്കാൻ രാജീവിന്റെ കൂട്ടുകാരുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. പണി തുടരുന്നുണ്ട്. രാജീവിന്റെ ചികിത്സാച്ചെലവുകൾ നടത്താനും വന്നുപെട്ടിരിക്കുന്ന ലക്ഷങ്ങളുടെ കടങ്ങൾ തീർക്കാനും ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിൽ കനറാബാങ്കിന്റെ ചിറ്റൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പർ 110070851344. ഐ.എഫ്.എസ്. സി CNRB0000802,
ഫോൺ : 9447086915
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX
