
പി.എഫ് പെൻഷൻ ആശ്വാസ വിധി
പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് ശമ്പളപരിധി 15,000 രൂപയായി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി സുപ്രീം കോടതി റദ്ദാക്കി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പിഎഫ് പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധി ഭാഗികമായി ശരിവെച്ചാണ് കോടതിയുടെ വിധി. അതേസമയം 60 മാസത്തെ ശമ്പള ശരാശരിയിൽ പെൻഷൻ കണക്കാക്കാൻ അനുമതി നൽകി. പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാല് മാസം കൂടി സമയവും അനുവദിച്ചു.2014 ൽ കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഭേദഗതി പ്രകാരം പി.എഫി.ൽ നിന്ന് പെൻഷൻ സ്‌കീമിലേക്ക് മാറ്റുന്ന തുകയ്ക്ക് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന് 15,000 രൂപയുടെ മേൽപ്പരിധി നിശ്ചയിച്ചിരുന്നു. ഇത് റദ്ദാക്കിയ കേരള ഹൈക്കോടതി നടപടി സുപ്രീംകോടതി ശരിവച്ചു. ഇതോടെ ശമ്പളത്തിന് ആനുപാതികമായി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഇത് നടപ്പിലാക്കുന്നതിന് സർക്കാരിനും ഇപിഎഫ്ഓ യ്ക്കും സുപ്രീം കോടതി ആറ് മാസത്തെ സമയ പരിധി അനുവദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX
