Share this News

നാഷണൽ സെക്യൂരിറ്റി ഗാർഡ് മോക്ക് ഡ്രിൽ തിരുവനന്തപുരത്ത്
അടിയന്തിരഘട്ടങ്ങൾ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ വർദ്ധിപ്പിക്കുന്നതിനും വിവിധ ഏജൻസികൾ തമ്മിൽ ഏകോപനം ഉറപ്പാക്കുന്നതിനുമായി നവംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നാഷണൽ സെക്യൂരിറ്റി ഗാർഡ് തിരുവനന്തപുരത്ത് മോക്ക് ഡ്രിൽ സംഘടിപ്പിക്കും. ഇത്രയും വിപുലമായ മോക്ക് ഡ്രിൽ കേരളത്തിൽ നടക്കുന്നത് ആദ്യമായാണ്.
ഓരോ വർഷവും വിവിധ സംസ്ഥാനങ്ങളിൽ നടത്തുന്ന മോക്ക് ഡ്രില്ലിന് ഇക്കൊല്ലം വേദിയാകുന്നത് തിരുവനന്തപുരമാണ്. തിരുവനന്തപുരം നഗരത്തിലേയും പരിസരപ്രദേശങ്ങളിലേയും തന്ത്രപ്രധാനമായ വിവിധ കേന്ദ്രങ്ങളിലാണ് മോക്ക് ഡ്രിൽ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന 400ൽ പരം എൻ.എസ്.ജി കമാണ്ടോകളും മോക്ക് ഡ്രില്ലിൽ പങ്കെടുക്കും.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇🏻

Share this News