ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് കാത്തിരിപ്പ് നീളുന്നു

Share this News

ഉപയോഗമില്ലാതെ  ബസ് കാത്തിരിപ്പ് കേന്ദ്രം അനാഥമായി നിൽക്കുന്നു.

നെന്മാറ – നെല്ലിയാമ്പതി  പാതയിൽ നെന്മാറ പോലീസ് സ്റ്റേഷനുമുന്നിലുള്ള ബസ് കാത്തിരിപ്പുകേന്ദ്രം പുനർനിർമ്മാണ പണിതുടങ്ങി രണ്ടുവർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കിയില്ല. നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് വർഷങ്ങൾ പഴകി ചോർന്നൊലിക്കാൻ തുടങ്ങിയതോടെയാണ് പൊതുജനങ്ങളുടെ നിരന്തരാവശ്യ പ്രകാരം പഴയ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി പുനർനിർമ്മാണം ആരംഭിച്ചത്.  ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമാണം നടത്തി തേപ്പു പണി  ശേഷിച്ചിരിക്കുന്ന നിലയിലാണ്  നിർമ്മാണം സാങ്കേതിക കാരണങ്ങളാൽ നിലച്ചു പോയത്.  പണി പൂർത്തിയാവാത്തതിനാൽ  നെല്ലിയാമ്പതി, പോത്തുണ്ടി, ചാത്തമംഗലം, കരിമ്പാറ ഭാഗത്തേക്കുള്ള യാത്രക്കാർ മഴയത്തും വെയിലിലും പാതയോരത്ത് ബസ് കാത്തുനിൽകയാണ്.
നെന്മാറ ബസ്റ്റാൻഡ് വരുന്നതിന് വർഷങ്ങൾക്ക് മുമ്പ് നെല്ലിയാമ്പതി യാത്രക്കാരുടെ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രമായിരുന്നു നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും  പോലീസ് സ്റ്റേഷനും മുന്നിലായുള്ള ഈ ബസ് കാത്തിരിപ്പ്‌  കേന്ദ്രം. ചോർന്നലിച്ച് തുടങ്ങിയ ബസ് കാത്തിരിപ്പ് കേന്ദ്രം  പൊളിച്ചു മാറ്റിയാണ്  പുതിയത് നിർമിക്കാൻ നെന്മാറ പഞ്ചായത്ത് നടപടിയെടുത്തത്. അറ്റകുറ്റപ്പണി നടത്തി നവീകരിക്കുന്നതിനുപകരം യന്ത്രസാമഗ്രികൾ ഉപയോഗിച്ച് പൂർണമായും പൊളിച്ചുമാറ്റി പണിതുടങ്ങുകയും ചെയ്തതോടെ
പൊതുമരാമത്തുവകുപ്പിന്റെ സ്ഥലത്ത് അനുമതിയില്ലാതെ ബസ് കാത്തുനിൽപ്പുകേന്ദ്രം നിർമാണം നടത്തുന്നു എന്ന രീതിയിൽ പൊതുമരാമത്ത്  വകുപ്പിനു ലഭിച്ച പരാതിയെത്തുടർന്ന്  പൊതുമരാമത്ത് പഞ്ചായത്തിന് നോട്ടീസ് നൽകി. 50 വർഷത്തോളം  പൊതുമരാമത്ത് റോഡരികിൽ നിലനിന്ന  ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പഞ്ചായത്ത് തുടങ്ങിവച്ച  പുനർനിർമ്മാണ സമയത്തു മാത്രം സാങ്കേതിക തടസ്സം ഉന്നയിച്ച പൊതുമരാമത്തിന്റെ യുക്തി പൊതുജനങ്ങൾക്ക് മനസ്സിലാവുന്നില്ല. എന്നാൽ പൊതുമരാമത്ത് റോഡിന് ഇരു വശങ്ങളിലും അനധികൃത കച്ചവട കേന്ദ്രങ്ങളും മറ്റും നിലനിൽക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കാറുമില്ല. ഇതിനിടെ പൊതു താൽപര്യം എന്ന വ്യാജേന  സ്വകാര്യ വ്യക്തി അനധികൃത നിർമാണമാരോപിച്ച് ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങിയ തോടെയാണ് പ്രവൃത്തി മുടങ്ങിയതെന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതരും പറയുന്നു. എന്നാൽ പണി പുരോഗമിക്കാൻ സാങ്കേതിക തടസ്സങ്ങൾ വന്നതോടെ കരാറുകാരൻ പൂർത്തീകരിച്ച തുകയ്ക്കുള്ള ബിൽ  തുക  വാങ്ങുകയും ചെയ്തതോടെ നെല്ലിയാമ്പതി റോഡിൽ പൊതുജനങ്ങൾക്ക്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻


https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX


Share this News
error: Content is protected !!