
കൂട്ടുകാർക്കൊപ്പം ഭർത്താവിന് രാത്രി 9 വരെ ചെലവഴിക്കാം; മുദ്രപ്പത്രത്തിൽ ഒപ്പിട്ടുനൽകിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായി
കൊടുവായൂർ ഭർത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം ഫോൺചെയ്ത് ശല്യംചെയ്യില്ലെന്ന് വധു മുദ്രപ്പത്രത്തിൽ ഒപ്പിട്ടുനൽകിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായി. ശനിയാഴ്ച വിവാഹം കഴിഞ്ഞ കൊടുവായൂർ മലയക്കോട് വി.എസ്. ഭവനിൽ എസ്. രഘുവിന്റെ സുഹൃത്തുക്കൾക്കാണ് ഭാര്യ കാക്കയൂർ വടക്കേപ്പുര വീട്ടിൽ എസ്. അർച്ചന ഒപ്പിട്ടുനൽകിയത്.രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. വധു ബാങ്ക് ജോലിക്കുവേണ്ടിയുള്ള കോച്ചിങ്ങിലും. വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. രാത്രി ഒമ്പതുവരെ കൂട്ടുകാർക്കൊപ്പമിരിക്കുമ്പോൾ ഫോൺചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധിപേർ പ്രചാരണമേറ്റെടുത്തു.ഇതോടെ, വധുവിനും വരനും കൂട്ടുകാർക്കുമെല്ലാം സാമൂഹികമാധ്യമങ്ങളിൽ ആശംസയും കുമിഞ്ഞുകൂടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX
