മികച്ച ഹരിതകര്‍മ്മ സേനയെ ആദരിച്ച് ആലത്തൂര്‍ ബ്ലോക്ക് കര്‍മ്മ സേന സംഗമം

Share this News

ആലത്തൂര്‍ ബ്ലോക്ക് തല ഹരിതകര്‍മ്മ സേനാ സംഗമത്തില്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ മികച്ച ഹരിതകര്‍മ്മ സേനയായി തിരഞ്ഞെടുക്കപ്പെട്ട ആലത്തൂര്‍, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സേനാംഗങ്ങളെ ആദരിച്ചു. സംഗമത്തില്‍ മികച്ച ഹരിതകര്‍മ്മ സേന കണ്‍സോര്‍ഷ്യം പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും നടന്നു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, മാലിന്യ ശേഖരണ രീതികള്‍ എന്നിവ ചര്‍ച്ച ചെയ്തു. പ്രശ്‌ന പരിഹാര നടപടി സംബന്ധിച്ച് ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് മറുപടി നല്‍കി. സേനാംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് കില ഫാക്കല്‍റ്റി, നവകേരള കര്‍മ്മപദ്ധതി 2 റിസോഴ്‌സ്‌പേഴ്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാലിന്യ സംസ്‌കരണം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ പരിശീലനത്തില്‍ ഉള്‍പ്പെടുത്തി.

വടക്കഞ്ചേരി ഇ.എം.എസ് സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടി പി.പി. സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, വടക്കഞ്ചേരി, ആലത്തൂര്‍, കാവശ്ശേരി, പുതുക്കോട്, തരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിസി സുരേഷ്, സി. രമേഷ് കുമാര്‍, ഹസീന, രമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബിനു, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്. അലീമ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. സുലോചന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി കുട്ടികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി രജനി, സുമിത ഷഹീര്‍, നവകേരള കര്‍മ്മ പദ്ധതി 2 സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ വീരാസാഹിബ് എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LTkaLl218wA9S6STSFBv3g


Share this News
error: Content is protected !!