
നൈജീരിയക്കാരൻ ഉൾപ്പെടെ രണ്ട് പേർ എംഡിഎംഎയുമായി വാളയാർ പൊലീസിന്റെ പിടിയിൽ
170 ഗ്രാം എംഡിഎംഎയുമായി നൈജീരിയൻ സ്വദേശി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ.വാളയാർ പൊലീസ് നടത്തിയ പരിശോധനയിലാണ് ബംഗളൂരുവിൽ നിന്ന് ഇരുവരെയും പിടികൂടിയത്. പാലക്കാട് ജില്ലാ പൊലീസ് പിടികൂടുന്ന വലിയ എംഡിഎംഎ കേസാണിത്.വാളയാറിൽ കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ മണ്ണാർക്കാട് സ്വദേശി ജിത്തു, കോട്ടയം സ്വദേശി നിഖിൽ, ജബിൻ വർഗ്ഗീസ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വാളയാർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബാംഗ്ലൂരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.ബാംഗ്ലൂരിൽ റൂമെടുത്ത് താമസിച്ചാണ് നൈജീരിയൻ സ്വദേശി മൊമിൻ അൻസെൽ മിയും പാലാ സ്വദേശി അബിജിത്തും ലഹരി കച്ചവടം നടത്തിയിരുന്നത്. കേരളത്തിലേക്ക് ലഹരി എത്തിക്കുന്നതിൻ്റെ മുഖ്യകണ്ണികളാണ് ഇവർ. സാഹസിക നീക്കത്തിലൂടെയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ എംഡിഎംഎ വില്പനയുടെ മുഖ്യ ഉറവിടം ആഫ്രിക്കൻ സ്വദേശികളാണ്. ഇവർക്ക് കേരളത്തിലേക്ക് ലഹരി കടത്തുന്നവരുമായി അടുത്ത ബന്ധമുണ്ട്. കൂടുതൽ പേർ ഈ സംഘത്തിൽ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരുകയാണ്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

