
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൂന്നാം ഘട്ട ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായുള്ള കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം എ. പ്രഭാകരൻ എം.എൽ.എ മരുതറോഡ് മൃഗാശുപത്രിയിൽ നിർവഹിച്ചു. നവംബർ 15 മുതൽ ഡിസംബർ 08 വരെ ജില്ലയിലെ 1,66,952 പശുക്കളെയും 9763 എരുമ / പോത്തുകളെയും നിർബന്ധമായും കുത്തിവെയ്പ്പിന് വിധേയമാക്കും. മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ കർഷകരുടെ വീടുകളിൽ എത്തി സൗജന്യമായി കുത്തിവെയ്പ് നടത്തും.

നാലു മാസത്തിന് താഴെ പ്രായമുള്ള ഉരുക്കൾ, അവസാന മൂന്ന് മാസ ഗർഭാവസ്ഥയിലുള്ള ഉരുക്കൾ, ചാർമമുഴ ബാധിച്ച ഉരുക്കൾ ഒഴികെ എല്ലാ പശു, എരുമ /പോത്തുകളെയും കുത്തിവെയ്പ്പിന് വിധേയമാക്കും. 2030 ഓടെ കുളമ്പുരോഗ നിർമ്മാർജനം പൂർണമായും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.പരിപാടിയിൽ മരുതറോഡ് പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. പി.ബി പത്മജ, ജില്ലാ കോർഡിനേറ്റർ ഡോ. എസ്. സെൽവ മുരുകൻ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.ആർ ഗുണാതീത, വാർഡ് മെമ്പർ സൗമ്യ, മൃഗാശുപത്രി വെറ്ററിനറി സർജൻ ഡോ. വി. സുമ, 50 ഓളം മൃഗസംരക്ഷണ കർഷകർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LTkaLl218wA9S6STSFBv3g