കുതിരാനിലും മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത നിർമ്മാണത്തിലും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ചീഫ് വിപ്പ് കെ രാജൻ എം എൽ എ കേരള ഹൈക്കോടതിയിൽ
ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ മണ്ണുത്തി – വടക്കുഞ്ചേരി ദേശിയ പാത യുടെ നിർമ്മാണത്തിലെ അപാകതകളെ കുറിച്ചും കുതിരാനിലെ അശാസ്ത്രീയ ടണ്ണൽ നിർമ്മാണം മൂലം ജനങ്ങൾ അനുഭവിക്കു ന്ന ബുദ്ധിമുട്ടുകളെ കുറിച്ചും കോടതി മേൽനോട്ടത്തിൽ ഒരു അടിയന്തിര അന്വേഷണം നടത്തണമെന്നും അടിയന്തിരമായി പണി പൂർത്തികരിക്കുവാൻ കോടതി മേൽ നോട്ടത്തിലുള്ള ഒരു റിസീവ റെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലം എം എൽ എ യും ഗവ.ചീഫ് വിപ്പുമായ കെ. രാജൻ ഹൈക്കോടതിയെ സമീപിച്ചു.
കുതിരാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടിയന്തിരമായി ഒരു ടണലെങ്കിലും പണി പൂർത്തീകരിച്ച് അപാകതകൾ പരിഹരിച്ച് എത്രയും പെട്ടെന്ന് തുറന്ന് കൊടുക്കണമെന്നും ഇക്കാര്യത്തിൽ NH നോട് എത്രയുo വേഗം തീരുമാനമറിയിക്കാനും ഒരു അഭിഭാഷക കമ്മീഷനെ നിയോഗിച്ച് സ്ഥലം സന്ദർശിച്ച് ന്യൂന തകളും അപാകതകളും ബുദ്ധിമുട്ടുകളും റിപ്പോർട്ട് ചെയ്യുവാനും
കരാർ കമ്പനിയുടെ സാമ്പത്തിക സ്ഥിതിയേയും അഴിമതിയേയും മറ്റ് വിഷയങ്ങളേയും കുറിച്ച് അടിയന്തിര അന്വേഷണറിപ്പോർട്ട് തേടുവാനും കോടതിയുടെ മേൽനോട്ടത്തിൽ പണി അടിയന്തിരമായി പൂർത്തീകരിക്കുവാനും കരാർ കമ്പനിയും ദേശീയ പാത അതോറിറ്റിയും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് മൂലം ജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കു ന്നുവെന്നും പണി പൂർത്തീകരിച്ച സ്ഥലങ്ങളിൽ സുരക്ഷ ഉറപ്പാക്കണമെന്നും ഈ വിഷയങ്ങളിൽ അടിയന്തിരമായി കോടതി ഇടപെടണമെന്നും ഹർജിയിൽ പറയുന്നു.
ഹർജി പരിഗണിച്ച ജസ്റ്റിസ് പി വി ആശ ഈ വിഷയങ്ങളിൽ ദേശിയ പാത അതോറിറ്റിയുടെ അടിയന്തിര വിശദീകരണം തേടി .കുതിരാനിൽ ദിനംപ്രതി വാഹാനാപകടങ്ങൾ തുടരുന്നതും മറ്റും കോടതി ഗൗരവപരമായി പരാമർശിച്ചു. കേസ് കൂടുതൽ വാദങ്ങൾക്കായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിക്കാരനു വേണ്ടി സീനിയർ അഡ്വക്കേറ്റ് എം.കൃഷ്ണനുണ്ണി, അഡ്വ എം.ആർ.ധനിൽ എന്നിവർ ഹാജരായി.