വടക്കഞ്ചേരി∙ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ചും കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ അതീവ പരിസ്ഥിതി ലോല മേഖല (ഇഎസ്എ) ആക്കാനുള്ള നടപടികളും പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റർ വായുദൂരം ഇക്കോ സെൻസിറ്റീവ് സോൺ (ഇഎസ്‍സെഡ്) പ്രഖ്യാപിച്ച് കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ കരട് വിജ്ഞാപനവും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വടക്കഞ്ചേരി മേഖല കർഷക സംരക്ഷണ സമിതി ഇന്ന് പതിനൊന്ന് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സമ്മേളനവും നടത്തി.
ഇന്ന് വൈകിട്ട് 6.30 ന് പാലക്കുഴി, കണച്ചിപ്പരുത, വാൽക്കുളമ്പ്, കൊന്നയ്ക്കൽകടവ്, ആരോഗ്യപുരം, കണ്ണംകുളം, വടക്കഞ്ചേരി, പന്തലാംപാടം, ജോസ്ഗിരി, കണ്ണമ്പ്ര, കടപ്പാറ എന്നിവിടങ്ങളിലാണ് പ്രതിഷേധ ജ്വാല നടത്തിയത്.
രാജഗിരി യൂണിറ്റ് കണ്ണംകുളത്ത് നടത്തിയ പ്രതിഷേധ സമ്മേളനം ഗ്രാമപഞ്ചായത്ത് അംഗം മറിയക്കുട്ടി ജോർജ് ഉദ്ഘാടനം ചെയ്തു. മേഖല ജന.സെക്രട്ടറി ജിജോ അറയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സണ്ണി പള്ളിക്കുന്നേൽ അധ്യക്ഷനായി. സാബു വള്ളാംകോട്ട്, നിക്സൺ പുന്നത്താനത്ത്, ജോബി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
പാലക്കുഴിയിൽ ഗ്രാമപഞ്ചായത്ത് അംഗം ഷാജി ജോൺ (പോപ്പി) ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ചാർളി മാത്യു അധ്യക്ഷനായി. സാബു മാളികപ്പുറം, റോയ് കുറ്റിവേലിൽ എന്നിവർ പ്രസംഗിച്ചു.
പനംകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ വാൽക്കുളമ്പിൽ നടത്തിയ പ്രതിഷേധയോഗം പഞ്ചായത്ത് അംഗം കെ.കെ.പൗലോസ് (പില്ലി) ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് റെനി അറയ്ക്കൽ അധ്യക്ഷനായി. വി.ജി.ബെന്നി, എ.എ.ജോർജ്, എം.വി.ഏലിയാസ്, എം.വി.റോയ് എന്നിവർ പ്രസംഗിച്ചു.
ജോസ് ഗിരി യൂണിറ്റ് പൊത്തപ്പാറയിൽ നടത്തിയ പ്രതിഷേധയോഗം ഫാ.ജോഷി പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു.
വടക്കഞ്ചരി ടൗണിൽ രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡെന്നി തെങ്ങുംപിള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടെന്നി അഗസ്റ്റിൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോസ് വടക്കേക്കര, സന്തോഷ് അറയ്ക്കൽ, ടോമി സിറിയക് എന്നിവർ പ്രസംഗിച്ചു.
കടപ്പാറയിൽ ആദിവാസി സമരപ്പന്തലിൽ നടന്ന കർഷക സംരക്ഷണ സമിതി യോഗം ഗ്രാമപഞ്ചായത്ത് അംഗം ബീന ഷാജി ഉദ്ഘാടനം ചെയ്തു. ഫാ.ജിനോ പുരമഠത്തിൽ മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് ജോണി പരിയംകുളം അധ്യക്ഷനായി. ബെന്നി ജോസഫ്, ഊരുമൂപ്പൻ വാസു ഭാസ്ക്കരൻ, യമുന സുരേഷ് എന്നിവർ പ്രസംഗിച്ചു.
ആരോഗ്യപുരം കോട്ടേക്കുളത്ത് പഞ്ചായത്ത് അംഗം പി.എം.റോയ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.സി.മാത്യു അധ്യക്ഷനായി. ഫാ.ജോർജ് കീരഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. പി.എ.മാത്യു, ബാബു കപ്പടയ്ക്കാമഠത്തിൽ, കെ.പി.ബെന്നി, ബെനിറ്റോ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
കൊന്നയ്ക്കൽകടവിൽ യൂണിറ്റ് പ്രസിഡന്റ് ലിജോ.ടി.പോൾ ഉദ്ഘാടനം ചെയ്തു. ഒ.സി.ജോസഫ് അധ്യക്ഷത വഹിച്ചു. പന്തംകൊളുത്തി പ്രകടനവും നടത്തി.