Share this News

ളാഹയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; 2 പേരുടെ നില ഗുരുതരം
ആന്ധ്രയിൽനിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു 12 പേർക്കു പരുക്ക് പറ്റി. ആന്ധ്ര സ്വദേശികളായ എട്ടു വയസുള്ള മണികണ്ഠൻ, രാജശേഖരൻ (33) എന്നിവരാണ് ഗുരുതരമായി പരുക്കേറ്റു. ഇതിൽ മണികണ്ഠൻ ഗുരുതര നിലയിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ളാഹ വിളക്കുവഞ്ചിയിലാണു അപകടം. പരുക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിനടിയിൽ കുടുങ്ങിയ മൂന്നു പേരെ ഏറെനേരത്തെ ശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

Share this News