Share this News

തരൂർ സോക്കർ കാർണിവലിൽ ടീം ബ്രസീൽ ജേതാക്കളായി. ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി പി.പി സുമോദ് എം.എൽ.എയുടെ നേതൃത്വത്തില്‍ തരൂർ മണ്ഡലത്തിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച സോക്കർ കാർണിവലിനോടനുബന്ധിച്ച് കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ജനപ്രതിനിധികളുടെ ഫുട്ബോൾ മത്സരത്തിലാണ് ടീം ബ്രസീൽ വിജയികളായത്. പി.പി സുമോദ് എം.എൽ.എയും സംഘവും അർജൻ്റീന ടീമിനെ അനുകൂലിച്ചും കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. സതീഷും സംഘവും ബ്രസീൽ ടീമിനെ അനുകൂലിച്ചുമാണ് കളത്തിലിറങ്ങിയത്. മത്സരത്തിൽ 2-0 ഗോളുകൾക്കാണ് ടീം ബ്രസീൽ വിജയിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/LTkaLl218wA9S6STSFBv3g

Share this News