Share this News

കനാൽ വൃത്തിയാക്കി കൃഷിക്ക് വെള്ളം എത്തിക്കുവാൻ കർഷകർക്ക് കൈത്താങ്ങായി വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത്
തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാൽ വൃത്തിയാക്കുവാൻ പറ്റാത്ത അവസ്ഥയിൽ വടക്കഞ്ചേരി പഞ്ചായത്ത് കർഷകരുടെ യോഗം വിളിച്ച് ചേർത്ത് കനാൽ വൃത്തിയാക്കുവാനുള്ള തീരുമാനം എടുക്കുകയും മെയിൻ കനാൻ വൃത്തിയാക്കാൻ തുടങ്ങുകയും ചെയ്തു. സബ് കനാലുകൾ കൃഷിക്കാരുടെ കൂടെ സഹകരണത്തോടെ വൃത്തിയാക്കുവാനാണ് തീരുമാനം .ഡയാന വാരുക്കുന്ന് കനാൽ വൃത്തിയാക്കുന്നത് പഞ്ചായത്ത് പ്രസിഡൻ്റ് ലിസി സുരേഷ് , വൈസ് പ്രസിഡൻ്റ് വി.ജെ. ഹുസ്സൈനാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേർസൺ അഡ്വ.കെ.പി, ശ്രീകല, വാർഡ് മെമ്പർമാരായ ഉഷാ കുമാരി, രശ്മി ഷാജി എന്നിവർ സന്ദർശിച്ചു .
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/CHVJ0AHH9oWIvys9rsAwpX


Share this News