ആൾ കേരള ഗോൾഡ് & സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു

Share this News

ആൾ കേരള ഗോൾഡ് & സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു

ആൾ കേരള ഗോൾഡ് & സിൽവർമർച്ചൻ്റ്സ് അസോസിയേഷൻ പാലക്കാട് ജില്ലാ സമ്മേളനം
പാലക്കാട് റോബിൻസൺ റോഡിലെ സൂര്യരശ്മി ഓഡിറ്റോറിയത്തിൽ വെച്ച് ജില്ലാ പ്രസിഡന്റ് K M ജലീൽ പതാക ഉയർത്തി. ജില്ലാ ജനറൽ സെക്രട്ടറി V മൊയ്തു ഹാജി, ജില്ലാ ട്രഷറർ ഗംഗാധരൻ, മറ്റു സെക്രട്ടറിയേറ്റ്, എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു. ഉച്ചത്തിലുള്ള മുദ്രാവാക്യ വിളിയും കരിമരുന്ന് പ്രയോഗവും കൊടിയേറ്റത്തിന് പകിട്ടേകി.
ശേഷം പ്രത്യേകം പ്രത്യേകം കൗണ്ടറുകളിലായി 17 യൂണിറ്റിലെയും റജിസ്ട്രേഷൻ നടന്നു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ബഷീർ തൃത്താല അനുശോചന സന്ദേശം വായിച്ചു.

സംഘടനയുടെ എക്കാലത്തെയും മികച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന P C നടേശൻ സാറിനെയും കഴിഞ്ഞ പ്രവർത്തന കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞ സ്വർണ വ്യാപാരികളെയും സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ മറ്റു വ്യക്തികളെയും അനുസ്മരിച്ചു.

സമ്മേളനത്തിന് ജില്ലാ ജനറൽ സെക്രട്ടറി V മൊയ്തു ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ് K .M.ജലിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വർക്കിംഗ് സെക്രട്ടറി രാജഗോപാൽ അനലനെല്ലൂർ പ്രമേയവതരിപ്പിച്ചു. തുടർന്ന്  സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി സമ്മേളനം ഉത്ഘാടനം ചെയ്തു. വ്യാപാര മാന്ദ്യം ലോകത്തെ തന്നെ പിടി മുറുക്കിയിരിക്കുകയാണ്.

ആലത്തൂർ MP കുമാരി രമ്യ ഹരിദാസ് നടത്തിയ പ്രഭാഷണം സ്വർണ്ണ വ്യാപാരികളുടെ മനം കവർന്നു. തുടർന്ന് ആലത്തുർ MLA പ്രസേനൻ, പാലക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ പ്രിയ അജയൻ എന്നിവരും അവരുടെ പ്രസംഗത്തിൽ ചെറുകിട സ്വർണ്ണ വ്യാപാരികളുടെ പ്രയാസങ്ങൾ മനസിലാക്കി തന്നെയാണ്  വിഷയമവതരിപിച്ചത്. പ്രശസ്ത ലീഗൽ അഡ്വ.ജോൺ ജോൺ വ്യാപാരികൾ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങളെ പറ്റി വ്യക്തവും സ്വർണ്ണ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന കച്ചവടക്കാർക്ക് ആത്മവിശാസം പകരുന്നതുമായ പഠനാർഹമായ വിഷയമാണ വതരിപ്പിച്ചത്.

വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ പ്രസിഡണ്ടും സംസ്ഥാന സെക്രട്ടറിയുമായ ശ്രി. ബാബു കോട്ടയിൽ, സംസ്ഥാന സെക്രട്ടറി ശ്രി. VM ലത്തീഫ് ,ജില്ലാ ജനറൽ സെക്രട്ടറി ശ്രി KA ഹമീദ്,പാലക്കാട്‌ മണ്ഡലം ഭാരവാഹികളായ ms സിറാജ്, ഉദയൻ, രമേശ്‌,AKGSMA സംസ്ഥാന പ്രസിഡണ്ട്. ശ്രീ. ജസ്റ്റിൻ പാലത്തറ, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രി. സക്കീർ ഇഖ്ബാൽ, സംസ്ഥാന ട്രഷറർ, പി.വി. തോമസ്, മലപ്പുറം ജില്ലാ പ്രസിഡണ്ട് ശ്രി അടയാട്ടിൽ ബഷീർ,pm തോമസ് ത്രിശൂർ, എബി പാലത്ര ആലപ്പുഴ,ശ്രീ. നിക്സൺ മാവേലി,എറണാകുളം, നെൽജോ നിലങ്കാവിൽ, ഹംസ ഹാജി നിലമ്പൂർ തുടങ്ങിയവർ പ്രസംഗിച്ചു.പ്രായമായ സ്വർണ്ണ വ്യാപാരികളെ ആദരിക്കുന്ന ചടങ്ങിന് KVVES, AKGSMA സംസ്ഥാന ജില്ലാ നേതാക്കൾ നേതൃത്വം നല്കി. പൊന്നാടയണിയിച്ചു സ്വീകരിച്ചും മൊമെൻ്റോ നൽകി ആദരിച്ചും ജില്ലാ സമ്മേളനം മാതൃക കാട്ടി. AKGSMA ജില്ലാ ട്രഷറർ ശ്രി.ഗംഗാധരൻ നന്ദി പറഞ്ഞു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!