കല്ലിങ്കല്‍പ്പാടം സ്‌കൂള്‍ വികസന പ്രവര്‍ത്തനങ്ങളുടെയുംഎസ്.പി.സി പാസിങ് ഔട്ട് പരേഡിന്റെയുംഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു

Share this News

കണ്ണമ്പ്ര കല്ലിങ്കല്‍പാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച വികസന പ്രവര്‍ത്തനങ്ങളുടെയും എസ്.പി.സി രണ്ടാം ബാച്ച്, ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ബുള്‍ബുള്‍ യൂണിറ്റ് എന്നിവയുടെ പാസിങ് ഔട്ട് പരേഡിന്റെയും ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമതി അധ്യക്ഷയായി.

എം.എല്‍.എ ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് സ്‌കൂളില്‍ ആണ്‍കുട്ടികള്‍ക്കുള്ള ശുചിമുറി സമുച്ചയം, ക്ലാസ് റൂം, ഫര്‍ണിച്ചറുകള്‍ എന്നിവ നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂളില്‍ രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 44 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളാണ് പാസിങ് ഔട്ട് ചെയ്തത്. എസ്.പി.സി രണ്ടാം ബാച്ചാണ് ഇത്.

പരിപാടിയില്‍ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ മുരളി, ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്‍, എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസര്‍ എം. അനില്‍കുമാര്‍, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം രജനി രാമദാസ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, വാര്‍ഡംഗം ശേഖരന്‍, പാലക്കാട് ഡി.ഇ.ഒ പ്രസീത, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ. ബിജു, സ്‌കൂള്‍ പ്രധാനധ്യാപിക എസ്. ലത, പി.ടി.എ പ്രസിഡന്റ് എ.സി ബിജു, എസ്.എം.ഡി.സി ചെയര്‍മാന്‍ എം. കൃഷ്ണദാസ്, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എ. മഹേഷ്, വടക്കഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ എ. ആദംഖാന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/Fol3oLDp5EWEojcOdychnW


Share this News
error: Content is protected !!