
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിൽ രണ്ടാമത്തെ തവണയും മത്സ്യ വിളവെടുപ്പ് നടത്തി
തേങ്കുറുശ്ശി ഗ്രാമപഞ്ചായത്തിന്റെ പൊതുകുളമായ രണ്ടേക്കർ 64 സെന്റ് തിരുവെമ്പല്ലൂർ ചിറക്കുളത്തിൽ രണ്ടാമത് തവണയും വിളവെടുപ്പ് നടത്തി കട്ട്ല, റോഗു , മുഗാൽ, ഇനത്തിൽ പെട്ട 8 കിലോ വരെയുള്ള മത്സ്യങ്ങൾ ലഭിച്ചു. വിളവെടുപ്പ് ഫിഷറീസ് പഞ്ചായത്ത് പ്രമോട്ടർ എം ഹരിദാസ് ഉദ്ഘാടനം ചെയ്തു. കർഷകമിത്ര ടീം ലീഡർ കെ സനൂപ് മുഹമദ് അബ്ബാസ് സുന്ദരൻ എന്നിവർ സംസാരിച്ചു. 17 വർഷമായി ഈ കുളത്തിൽ മത്സ്യം വളർത്തുന്നു ഈ വർഷം മുതലാണ് മുഹമദ് അബ്ബാസ് പാട്ടത്തിനെടുത്ത് മത്സ്യ കൃഷി ഇവിടെ ആരംഭിച്ചിട്ടുളളത്.

പൊതുജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും കൂടാതെ പ്രത്യേക തീറ്റകളൊന്നു കൊടുക്കാതെയുള്ള കൃഷിരീതിയാണ് അബ്ബാസിന്റേത്. ഓരോ മാസത്തിലും ആവശ്യമുള്ള ഘട്ടങ്ങളിലും മത്സ്യം വിളവെടുക്കാറുണ്ട്. ഇതിനെ ഏതു സമയത്തും വിളിപ്പുറത്ത് ഓടിയെത്തുന്ന ആലത്തൂർ മത്സ്യഭവനിലെ കർഷകമിത്ര ടീമംഗങ്ങളും ടീം ലീഡർ സനൂപും സഹായിക്കുന്നതു കൊണ്ടും പ്രയാസംകൂടി മത്സ്യ കൃഷി നന്നായി ലാഭകരമായി നടത്താൻ കഴിയുന്നെണ്ടെന്ന് അബ്ബാസ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/Fol3oLDp5EWEojcOdychnW
