നെന്മാറ സ്വദേശിയിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്ത കണ്ണൂർ സ്വദേശി അറസ്റ്റിൽ

Share this News

കണ്ണൂർ മട്ടന്നൂർ സ്വദേശി അവുക്കുഴിയിൽ വീട്ടിൽ 25 വയസ്സുള്ള നിയാസ് ആണ് പോലീസിന്റെ പിടിയിലായത്. നെന്മാറ എൻഎസ്എസ് കോളേജിന് സമീപം കൊക്കോട്
വീട്ടിൽ സുരേഷ് കുമാറിൽ നിന്നാണ് പ്രതി പണം തട്ടിയെടുത്തത്. കഴിഞ്ഞ ഒക്ടോബർ ആറിനാണ് കേസിനാസ്പദമായ സംഭവം. തൃശ്ശൂരിലെ സ്വകാര്യ ജ്വല്ലറിയിൽ നിന്ന് പങ്കാളിത്ത ഓഹരി നൽകാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പ്രതി നിയാസ്, സുരേഷ് കുമാറിൽ നിന്നും 7 ലക്ഷം രൂപ തട്ടിയെടുത്തത്. വിവിധ ജില്ലകളിലായി നിരവധി പേരെ സമാന രീതിയിൽ തെറ്റിദ്ധരിപ്പിച് ഇയാൾ പണം കൈപ്പറ്റിയിട്ടുണ്ട്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l


Share this News
error: Content is protected !!