
ഇറച്ചി മാലിന്യങ്ങൾ തള്ളുന്നതു മൂലം നായ്ക്കളെ കൊണ്ട് ഭീഷണി നേരിടുന്നു
ആലത്തൂർ കൊടുവായൂർ റോഡിലെ ചെരിപ്പിട്ടാമ്പാറ J. B. S. വെമ്പല്ലൂർ സ്കൂളിന്റെ സമീപത്ത് ഇറച്ചികളുടെ മാലിന്യങ്ങൾ കൊണ്ടിടുന്നതു മൂലം നായ്ക്കളെ കൊണ്ട് വൻ ഭീഷണി നേരിടുന്നു അതുവഴി പോകുന്ന സ്കൂൾ വിദ്യാർത്ഥികളും വഴിയാത്രക്കാരും അവിടെയുള്ള നാട്ടുകാരും ഇതുമൂലം ദുരിതങ്ങൾ അനുഭവിക്കുന്നു അവിടെയുള്ള മാലിന്യങ്ങൾ പക്ഷികളും നായ്കളും കുടിവെള്ളത്തിലും വീടുകളുടെ പരിസരത്തും കൊണ്ടിടുന്നു. ഈ മാലിന്യങ്ങൾ പുതുനഗരത്തിൽ നിന്നും ആലത്തൂരിലേയ്ക്ക് പുലർച്ചേ വരുന്ന മാംസ്യം കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്നും ഇടുന്നതാണ് ഇതെന്ന് നാട്ടുകാർ പറഞ്ഞു ഇതിനെതിരായി ഉദ്യോഗസ്ഥർ ഉടൻ നടപടിയെടുക്കണമെന്നും സി.സി.ടി.വി പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് മാലിന്യം തള്ളുന്നവരെ കണ്ടുപിടിച്ച നടപടിയെടുക്കണമെന്നും നാട്ടുക്കാർ ആവശ്യപ്പെടുന്നു
പ്രാദേശിക വാർത്ത Whatsapp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക
https://chat.whatsapp.com/Fol3oLDp5EWEojcOdychnW

