
ജി. എച്ച്. എച്ച്. എസ് നെന്മാറയിൽ വിദ്യാർത്ഥികൾക്കായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായി നടത്തിയ “പാസ് വേർഡ് 2022-23 എന്ന കരിയർ ഗൈഡൻസ് ട്യൂണിംഗ് എന്ന പേരിൽ ഏക ദിന സ്കൂൾ തല വ്യക്തിത്വ വികസന ക്യാമ്പ് സംഘടിപ്പിച്ചു. കെ. ബാബു, എം. എൽ. എ. ഉദ്ഘാടനം നിർവഹിച്ചു. പ്രഫ. കെ വാസുദേവൻ പിള്ള മുഖ്യ പ്രഭാഷണം നടത്തി. റിസോഴ്സ് പേഴ്സൺ ബാബു മാത്യു മോട്ടിവേഷൻ, വ്യക്തിത്വ വികസനം, നേത്രപരിശീലനം, എന്നിവ സംബന്ധിച്ച ക്ലാസുകൾ നയിച്ചു. റിസോഴ്സ് പേഴ്സൺ മുഹമ്മദ് റാഫി കരിയർ ഗൈഡൻസ് സംബന്ധിച്ച ക്ലാസും നടത്തി. പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ് വിതരണം ചെയ്തു. പരിപാടിയിൽ പ്രിൻസിപ്പൽ എം. പി. ശൈലജ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് സി.ബി. രവീന്ദ്രൻ യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. സീനിയർ എച്ച് എസ് എസ് ടി, കെ മുരളീധരൻ ആശംസ അർപ്പിച്ചു. ക്യാമ്പ് കോഡിനേറ്റർ സ്മിത കെ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l
