
സേവ്യർ ഹോം ഭവന സമർപ്പണം
പാലക്കാട് രൂപത പിതാവ് മാർ ജേക്കബ് മനത്തോടത് ഉദ്ഘാടനം ചെയ്തു
ദേവാലയത്തോട് ചേർന്ന് അവരുടെ സാമൂഹിക ക്ഷേമപ്രവർത്തനങ്ങളുടെ ഭാഗമായി ഭവനരഹിതരായ വ്യക്തികൾക്ക് വേണ്ടി 2021 ൽ ആരംഭിച്ച പദ്ധതി ആദ്യം രണ്ടു വീടുകൾക്കു വേണ്ടി തുടങ്ങിയെങ്കിലും 28 കുടുംബങ്ങൾ കൂടി വാസയോഗ്യമല്ലാത്ത വീടുകളിലും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാതെ വാടക വീടുകളിലും കഴിയുന്നുണ്ടെന്ന് കണ്ടെത്തുകയും ഉദരമതികളുടെ സഹായവും സഹകരണവും തേടികൊണ്ടൊരു ഭവനപദ്ധതി ആരംഭിക്കുവാൻ തീരുമാനിക്കുകയും സേവ്യർ ഹോം പദ്ധതി രൂപീകരിച്ചു. തുടർന്ന് ഒരു കമ്മറ്റി രൂപീകരിച്ചുകൊണ്ട് കമ്മറ്റിയുടെ നേതൃത്വത്തിൽ ഭവനനിർമ്മാണ പ്രക്രിയ പുരോഗമിക്കുകയും ചെയ്തു.

2021 നവംബർ 28-ാം തീയതി പാലക്കാട് രൂപതയുടെ അഭിവന്ദ്യ മെത്രാൻ മാർ പീറ്റർ കൊച്ചുപുരക്കൽ വെഞ്ചരിപ്പ് കർമ്മങ്ങൾ പൂർത്തിയാക്കി ആദ്യ ഭവനം നൽകുകയും ചെയ്തിരുന്നു. തുടർന്നിങ്ങോട്ട് പലരുടെയും സഹായസഹകരണത്തോടുകൂടി ഏകദേശം 10 ഭവനങ്ങൾ പൂർത്തീകരിച്ചു. 10 ഭവനങ്ങളുടെയും ഗുണഭോക്താക്കളും, ജയിസ് ജോസ്,നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈതലി, യുവജന സംഘടനയായ KCYM ന്റെ പ്രസിഡന്റ് ആൽഫി, വൈസ് പ്രസിഡന്റ് സോണിയ, ഭവനനിർമ്മാണ കമ്മറ്റി മെമ്പർ ജോസ് പുത്തൻപുരക്കൽ എന്നിവരുടെ സാന്നിധ്യത്തിൽ പാലക്കാടൻ രൂപത പിതാവ് മാർ ജേക്കബ് മനത്തോടത് ഭവനസമർപ്പണം നടത്തുകയുണ്ടായി.

ദേവാലയങ്കണത്തിൽ നടന്ന പ്രൗഡഗംഭീരമായ സദസ്സ് സാക്ഷ്യം വഹിച്ച ചടങ്ങിന് പ്രശസ്ത സിനിമാതാരവും വടക്കഞ്ചേരി സ്വദേശിയുമായ ജെയ്‌സ് ജോസഫ് അധ്യക്ഷത വഹിച്ചു. മംഗലംഡാം സെയിന്റ് ഫ്രാൻസിസ് സേവ്യർ ഫോറോനാ ചർച്ച് വികാരി ഫാദർ ചെറിയാൻ അഞ്ഞിലിമൂട്ടിൽ സ്വാഗതം പറഞ്ഞു. സെയിന്റ് ഫ്രാൻസിസ് സേവ്യർ ഫോറോനാ ദേവാലയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ വികാരി ഫാദർ സജു അറക്കൽ ചടങ്ങിന് നന്ദി അറിയിച്ചു. തുടർന്ന് മംഗലംഡാമിന്റെ മനോഹാരിതയെല്ലാം വാക്കുകളിലൂടെ ഒപ്പിയെടുത്തു മംഗലനാട് എന്ന ഗാനോപഹാരത്തിന്റെ സിഡി പ്രകാശനം ക്രിസ്തുമസ്സ് ഗാനസന്ധ്യയിൽ വെച്ച് നടക്കുകയുണ്ടായി.

മംഗലംഡാമിന്റെ മരുമകളയെത്തിയ ദീപ മംഗലംഡാം രചന നിർവഹിച്ച ഈ ഗാനം ആലപിച്ചത് മംഗലംഡാം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ സജ്ന റഹിം ആണ്. സിഡി യുടെ പ്രകാശനകർമ്മം ചലച്ചിത്രപിന്നണിഗായിക ചിത്ര അരുണും ഗായകൻ ഡോക്ടർ നന്ദകുമാറും ചേർന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സൈതലിക്ക് നൽകി നിർവഹിക്കുകയുണ്ടായി. ഒപ്പം ദേവാലയത്തിലെ മാതൃവേദി അംഗങ്ങളുടെ ഗാനവും കുട്ടികളുടെ കലാപരിപാടികളും നടത്തി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l