പാലക്കാട് ജില്ലയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

Share this News

പാലക്കാട് ജില്ലയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോ-ഓര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു

ജില്ലയിലെ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്കുള്ള ജില്ലാതല കോര്‍ഡിനേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ അധ്യക്ഷതയില്‍ ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ ഇനത്തില്‍ ലഭിക്കേണ്ട തുക സമയ ബന്ധിതമായി ലഭിക്കുന്നില്ലായെന്ന് തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി.പി.എം.എ.വൈ (ജി) പദ്ധതിയില്‍ സംസ്ഥാനത്തിന് ഈ വര്‍ഷം ടാര്‍ജറ്റ് അനുവദിക്കാത്തത് കേന്ദ്രസര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം തേടാന്‍ യോഗത്തില്‍ തീരുമാനമായി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഇന്റഗ്രേറ്റഡ് പ്രോഗ്രാം എന്നിവയുടെ റിപ്പോര്‍ട്ടില്‍ എം. പി അതൃപ്തി രേഖപ്പെടുത്തി.

ഈ പദ്ധതികളുടെ പ്രത്യേക അവലോകനയോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് എം.പി നിര്‍ദ്ദേശം നല്‍കി.പി. എം.ജി.എസ്.വൈ പദ്ധതികള്‍ പ്രകാരം നടപ്പാക്കുന്ന റോഡ് വര്‍ക്കുകള്‍ക്ക് പുരോഗതിയില്ലെന്ന് എം.പി പറഞ്ഞു. റോഡ് പണി നടക്കുന്ന സ്ഥലത്തെ ഇലക്ട്രിക് പോസ്റ്റുകള്‍, കുടിവെള്ള പൈപ്പ് ലൈനുകള്‍ എന്നിവര്‍ സമയബന്ധിതമായി മാറ്റി സ്ഥാപിക്കാത്തതിനാല്‍ തടസ്സങ്ങള്‍ നേരിടുന്നതായും പി.എം. ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉടനെ യോഗം വിളിക്കാനും യോഗത്തിലേക്ക് ബന്ധപ്പെട്ട ലൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ വിളിച്ചു ചേര്‍ക്കുന്നതിനും എം.പി പറഞ്ഞു. യോഗത്തില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് കെ.മണികണ്ഠന്‍, ദിശ കണ്‍വീനറും ജില്ലാ ദാരിദ്ര ലഘൂകരണ വിഭാഗം പ്രൊജക്റ്റ് ഡയറക്ടറുമായ കെ. പി വേലായുധന്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ എം. പി രാമദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാമ നിര്‍ദ്ദേശം ചെയ്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!