
സംരംഭ ആശയങ്ങളുമായി കോട്ടായി ഗ്രാമപഞ്ചായത്തില്‍ തൊഴില്‍ സഭ
വ്യവസായ വകുപ്പ്, കേരള നോളജ് എക്കണോമി മിഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസങ്ങളിലായി ഗ്രാമപഞ്ചായത്ത് തല തൊഴില്‍സഭ സംഘടിപ്പിച്ചു. തൊഴില്‍രഹിതരായ അഭ്യസ്തവിദ്യരെയും സംരംഭക താത്പര്യമുള്ള യുവതീ യുവാക്കളെയും തൊഴില്‍ അന്വേഷകരെയും ഒരു വേദിയിലെത്തിച്ച് അനുയോജ്യമായ തൊഴിലും സംരംഭങ്ങളും കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച തൊഴില്‍സഭയില്‍ തൊഴില്‍ അന്വേഷകര്‍, സംരംഭകര്‍ ഉള്‍പ്പടെ സംരംഭക ആശയവുമായി നിരവധി പേര്‍ പങ്കെടുത്തു.

തൊഴില്‍ സഭയുടെ ആവശ്യകത, പ്രസക്തി എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, സംരംഭക തത്പരര്‍, സംരംഭദായകര്‍, സംരംഭകര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച, വിവിധ വകുപ്പുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തല്‍ എന്നിവ നടന്നു.
കൂടാതെ തൊഴിലന്വേഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ ആവശ്യങ്ങള്‍, സംശയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.
തൊഴില്‍സഭയുടെ ഉദ്ഘാടനം കോട്ടായി ചെമ്പൈ ഹാളില്‍ പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സതീഷ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് സി.ആര്‍ അനിത, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിനിത, വാര്‍ഡ് അംഗങ്ങളായ ഗീത, മിനി മോള്‍, രജിത, രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് തൊഴില്‍ സഭ കോ-ഓര്‍ഡിനേറ്റര്‍മാരായ സീനിയര്‍ ക്ലര്‍ക്ക് വിജയകുമാരന്‍, വി.ഇ.ഒ സതീഷ് കുമാര്‍, പ്രൊജക്ട് അസിസ്റ്റന്റ് വീണ, ഓഫീസ് അസിസ്റ്റന്റ് ഷീബ, ക്ലര്‍ക്ക് യമുന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ശാന്തകുമാരി, കില കുഴല്‍മന്ദം ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ. ചെന്താമരാക്ഷന്‍, കോട്ടായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ.വി ഗിരീഷ്, വ്യവസായ വാണിജ്യ വകുപ്പ് ഇന്റേണ്‍ എ. അശുവിന്‍, ലീഡുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd
