
വാളയാർ RTO ചെക്ക്പോസ്റ്റിനു സമീപം മീൻ വണ്ടിയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 156 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മാരിമുത്തു, സെൽവൻ എന്നിവരെ അറസ്റ്റ് ചെയ്തു. പാലക്കാട് IB ഇൻസ്പെക്ടർ നൗഫൽ ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.

ഐ.ബി ഇൻസ്പെക്ടർ നൗഫൽ, പ്രിവൻ്റീവ് ഓഫീസർമാരായ വിശ്വനാഥ്, വേണു കുമാർ, സുരേഷ്, വിശ്വകുമാർ, സുനിൽകുമാർ, ഡ്രൈവർ ജയപ്രകാശ്, പാലക്കാട് സ്‌ക്വാഡ് സി ഐ സുരേഷ്, സ്‌ക്വാഡ് ഇൻസ്‌പെക്ടർ അജിത്, പ്രിവൻ്റീവ് ഓഫീസർ ശ്രീജി, സി.ഇ.ഒ മാരായ ബെൻസൺ, സന്തോഷ്, ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള പറളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബാലസുബ്രഹ്മണ്യൻ,ഗ്രേഡ് പി ഒ അനീഷ് , സിഇഒ മാരായ സുജീഷ്, സുഭാഷ് എന്നി ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/J1HMJFl3wghEvs6oiMFojd