ജ്ഞാനപ്പാന പുരസ്കാരം വി മധുസൂദനൻ നായർക്ക്

Share this News

ഗുരുവായൂര്‍ ദേവസ്വം ജ്ഞാനപ്പാന പുരസ്‌കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ. വി മധുസൂദനന്‍ നായര്‍ക്ക്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്ത് ഗ്രാം സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം.

പൂന്താനത്തിന്റെ ജന്മദിനമായ ഫെബ്രുവരി 24, വൈകീട്ട് അഞ്ചിന് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍, ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, വിജി രവീന്ദ്രന്‍ എന്നിവരുള്‍പ്പെട്ട പുരസ്‌കാര നിര്‍ണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

പ്രാദേശിക വാർത്തകൾ വാട്സപ്പിൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക

https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt


Share this News
error: Content is protected !!