
കുട്ടികളിൽ ആരോഗ്യദായകമായ ഭക്ഷണ രീതികൾ ശീലിപ്പിക്കുന്നതിനുള്ള നല്ല ശ്രമം കാലോചിതമായി ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിളർച്ച മുക്ത കേരളത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പയിൻ, വിവ കേരളം, വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക് സംസ്ഥാനതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണിയുള്ളിടത്താണ് വിളർച്ചയെന്ന് കണക്കാക്കേണ്ടതില്ല.സമ്പത്തുള്ള വീടുകളിലും വിളർച്ചയുള്ളവരുണ്ട്. ആവശ്യമായ രീതിയിലുളള ഭക്ഷണം ഉള്ളിലെത്താത്തതാണ് ഇതിന് കാരണം.ഭക്ഷണ ശീലത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തണം. മുഖ്യമന്ത്രി പറഞ്ഞു.ആരോഗ്യകരമായ സമൂഹം ഉണ്ടാവുകയെന്നതാണ് പ്രധാനം.ഭക്ഷണ ശീലത്തിനൊപ്പം വ്യായാമത്തിനും പ്രാധാന്യം നൽകണം. യുവതലമുറയെ ഒരു തരത്തിലും രോഗങ്ങളിലേക്ക് തള്ളിവിടാൻ പാടില്ല. വിളർച്ച സംബന്ധിച്ച് ആദിവാസി മേഖലയിൽ അവരുടെതായ ഭാഷയിൽ ബോധവൽക്കരണം നടത്തും സ്കൂളുകൾ കേന്ദ്രീകരിച്ചും ബോധന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
