Share this News

22 വർഷമായി വടക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ആൻജലോ ഫൈൻ ആർട്ട്സ് കോളേജിന്റെ നേതൃത്വത്തിൽ വർണ്ണ സംഗമം 2023 പെയിന്റിംഗ് എക്സിബിഷൻ നടത്തുന്നു. നിരവധി കലാകാരന്മാരെയും കലാകാരികളെയും വാർത്തെടുത്ത ഈ കോളേജിന്റെ 10-ാം മത് പെയിന്റിംഗ് എക്സിബിഷൻ നെന്മാറ ഇഎംഎസ് പാർക്ക് മൈതാനിയിൽ വെച്ച് നെന്മാറ എംഎൽഎ കെ ബാബു ഉദ്ഘാടനം നിർവഹിക്കുന്നു. ഫെബ്രുവരി 24, 26 തീയതികളിലായി പെയിന്റിംഗ് എക്സിബിഷൻ, 25 ന് വൈകുന്നേരം 4 മണിക്ക് സാംസ്കാരിക പരിപാടിയും ആൻഇലോ ഫൈൻ ആർട്ട്സ് കോളേജിലെ ചിത്രകലയിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് ജേതാക്കളായ വിദ്യാർത്ഥികളുടെ അനുമോദിക്കൽ ചടങ്ങ് തുടർന്ന് നടക്കുന്ന സിനിമ, ചാനൽ റിയാലിറ്റി ഷോ കലാകാരൻമാർ അണിനിരത്തുന്ന മ്യൂസിക്കൽ കോമഡി ഷോയും നടത്തുന്നു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക
https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt

Share this News