
എസ്എൻഡിപി യോഗം വടക്കഞ്ചേരി യൂണിയൻ “വിരൽത്തുമ്പിലെ ലോകവും സ്ത്രീയും ” എന്ന വിഷയത്തെ ആസ്പദമാക്കി ബോധവത്കരണ ക്ലാസും ചർച്ചയും നടത്തി.
എസ്എൻഡിപി യോഗം വടക്കഞ്ചേരി യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ വനിതാദിന സമ്മേളനം കൂടുകയുണ്ടായി. വനിതാ സംഘം പ്രസിഡൻറ് സ്മിത മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വനിതാസംഘം സെക്രട്ടറി ലതിക കലാധരൻ സ്വാഗതവും ആലത്തൂർ ഡി വൈ എസ് പി ആർ. അശോകൻ ഉദ്ഘാടനവും തുടർന്ന് വിരൽത്തുമ്പിലെ ലോകവും സ്ത്രീയും എന്ന വിഷയത്തെ ആസ്പദമാക്കി സിവിൽ പോലീസ് ഓഫീസർ ബിനു ക്ലാസ് എടുക്കുകയും ചെയ്തു. യൂണിയൻ സെക്രട്ടറി കെ എസ് ശ്രീജേഷ് മുതിർന്ന വനിതാ സംഘം പ്രവർത്തകരെ ആദരിക്കുകയും യൂണിയൻ വൈസ് പ്രസിഡണ്ട് എം ആർ കൃഷ്ണൻകുട്ടി അനുഗ്രഹ പ്രഭാഷണം നടത്തുകയും
യൂണിയൻ കൗൺസിലർമാരായ നാരായണൻ, ജിനചന്ദ്രൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സുമിത്.പി. എസ്, സെക്രട്ടറി ടി. സി പ്രകാശ് ശാന്തി, വൈസ് പ്രസിഡന്റ് യു.സുഭാഷ്, സൈബർ സേന ചെയർമാൻ എ.മണികണ്ഠൻ എന്നിവർ ആശംസകൾ അർപ്പിക്കുകയും യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡണ്ട് സ്മിത നാരായണൻ നന്ദി പറയുകയും ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6

