വിഷു ഈസ്റ്റർ ഉത്സവസമയത്ത് യാത്രക്കാരിൽ നിന്നും അമിതചാർജ് ഈടാക്കിയാൽ; നടപടിയെടുക്കും – മന്ത്രി

Share this News

വിഷു ഈസ്റ്റർ ഉത്സവസമയത്ത് യാത്രക്കാരിൽ നിന്നും അമിതചാർജ് ഈടാക്കിയാൽ; നടപടിയെടുക്കും – മന്ത്രി

വിഷു ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്നും അമിതചാർജ്
ഈടാക്കുന്ന അന്യസംസ്ഥാന സർവീസ് നടത്തുന്ന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുവാൻ ഗതാഗത വകുപ്പ് മന്ത്രി മോട്ടോർവാഹന വകുപ്പിന് നിർദ്ദേശം നൽകി. ആയതിൻറെ അടിസ്ഥാനത്തിൽ ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വികരിക്കുന്നതിനു എല്ലാ ആർ ടി ഓ, എൻഫോഴ്സ്മെന്റ് ആർ ടി ഓ മാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിൻറെ വെബ്സൈറ്റിൽ ലഭ്യമായ ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ആർ ടി ഓ മാരുടെ വാട്ട്സ്ആപ്പ് നമ്പരിലേക്ക് അയയ്ക്കാവുന്നതാണ്. വാഹന പരിശോധന സമയത്ത് ഇത്തരം പരാതികൾ ശ്രദ്ധയിൽ പെടുന്ന പക്ഷം വാഹനത്തിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കുന്നതുൾപ്പടെ കർശന നടപടി സ്വീകരിക്കുന്നതാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6


Share this News
error: Content is protected !!