
നെന്മാറ-വല്ലങ്ങി വേല നാളെ വാദ്യവിസ്മയം തീർക്കാൻ പ്രമുഖ വാദ്യകലാകാരന്മാരും; തിടമ്പേറ്റാൻ പുതുപ്പള്ളി കേശവനും പാമ്പാടി രാജനും

നെന്മാറ-വല്ലങ്ങി വേലയ്‌ക്ക് വാദ്യവിസ്മയം തീർക്കാൻ പ്രമുഖ വാദ്യകലാകാരന്മാരെത്തും പഞ്ചവാദ്യവും പാണ്ടിമേളവും കൊട്ടിക്കയറാൻ പേരുകേട്ട കലാകാരന്മാർ ഇപ്രാവശ്യവും ഇരുദേശങ്ങൾക്കുവേണ്ടി അണിനിരക്കും. നെന്മാറദേശത്തിന്റെ പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയൻമാരാർ നേതൃത്വംനൽകും. ചോറ്റാനിക്കര സുഭാഷ് മാരാർ, വൈക്കം കുട്ടൻ (തിമില), കല്ലേക്കുളങ്ങര കൃഷ്ണവാര്യർ, കയിലാട് മണികണ്ഠൻ (മദ്ദളം), തിച്ചൂർ മോഹൻ, തിരുവില്വാമല ജയൻ (ഇടയ്ക്ക), തൃപ്പാളൂർ ശിവൻ, തിരുവില്വാമല ഗോപൻ (കൊമ്പ്), ചേലക്കര സൂര്യൻ, മീറ്റ്ന രാമകൃഷ്ണൻ (ഇലത്താളം) മുതലായവരും അണിനിരക്കും
എഴുന്നള്ളത്തിന് തലയെടുപ്പുള്ള ഗജവീരന്മാർ ഇക്കുറിയെത്തും. പുതുപ്പള്ളി കേശവൻ നെന്മാറദേശത്തിന് തിടമ്പേറ്റും. വല്ലങ്ങിദേശത്തിന് പാമ്പാടി രാജൻ കോലംകയറ്റും.
വേമ്പനാട് അർജുനൻ, മച്ചാട് ഗോപാലൻ, മച്ചാട് ജയറാം, കുന്നത്തൂർ രാമു, പുതുപ്പള്ളി സാധു, മംഗലാംകുന്ന് മുകുന്ദൻ, വലിയപുരയ്ക്കൽ ആര്യനന്ദൻ, ഗുരുവായൂർ സിദ്ധാർഥൻ, മംഗലാംകുന്ന് ശരൺ അയ്യപ്പൻ, ചമ്രപ്പള്ളി ഗംഗാധരൻ തുടങ്ങിയ ആനകൾ നെന്മാറ ദേശത്തിനുവേണ്ടി അണിനിരക്കും.
വല്ലങ്ങിദേശത്തിന് ചെത്തല്ലൂർ മുരളീകൃഷ്ണൻ, പാമ്പാടി സുന്ദരൻ, മാവേലിക്കര ഗണപതി, ചൈത്രം അച്ചു, ചൂരുർമഠം രാജശേഖരൻ, ബാസ്റ്റിൻ വിനയസുന്ദർ, കുറ്റനാട് വിഷ്ണു, വഴിവാടി കാശിനാഥൻ, അരുൺ അയ്യപ്പൻ തുടങ്ങിയവ എഴുന്നള്ളത്തിനുണ്ടാകും.
കലാമണ്ഡലം ശിവദാസ് പണ്ടിമേളം നയിക്കും. നെട്ടിശ്ശേരി രാജൻമാരാർ, ശങ്കരം കുളങ്ങര രാധാകൃഷ്ണൻ, പിണ്ടിയത്ത് ചന്ദ്രൻനായർ, തിരുവാങ്കുളം രഞ്ജിത്ത് (ചെണ്ട), ഏഷ്യാഡ് ശശിമാരാർ, പരക്കാട് ബാബു (ഇലത്താളം), തൃപ്പാളൂർ ശശി, കോങ്ങാട് മുരളി (കൊമ്പ്) തുടങ്ങിയവരും അരങ്ങിലുണ്ടാകും. കല്ലൂർ ഉണ്ണിക്കൃഷ്ണൻ മാരാർ, ചെർപ്പുളശ്ശേരി രാജേഷ് എന്നിവർ ഇരട്ടത്തായമ്പക അവതരിപ്പിക്കും.
അയിലൂർ അനന്തനാരായണശർമ വല്ലങ്ങിദേശത്തിന്റെ പഞ്ചവാദ്യത്തിന് നേതൃത്വം വഹിക്കും. തൃപ്പാളൂർ രാധാകൃഷ്ണൻ, കുണ്ടലശ്ശേരി സ്വാമിനാഥൻ (തമില), കോട്ടയ്ക്കൽ രവി, കലാമണ്ഡലം പ്രകാശൻ (മദ്ദളം), തിരുവില്വാമല ഹരി, കോടനൂർ ഗിരീഷ് (ഇടയ്ക്ക), കടമ്പൂർ ബാലകൃഷ്ണൻ, കാട്ടുകുളം ജയൻ (താളം), മച്ചാട് രാമചന്ദ്രൻ, പാറമേക്കാവ് കുട്ടൻ (കൊമ്പ്) മുതലായവരും അണിനിരക്കും. ഇപ്രാവശ്യവും മട്ടന്നൂർ ശങ്കരൻകുട്ടിമാരാർ വല്ലങ്ങിക്കു വേണ്ടി പാണ്ടിമേളം നയിക്കും. മട്ടന്നൂർ ശ്രീരാജ് തായമ്പകയ്ക്ക് നേതൃത്വം നൽകും.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6

