ജനവാസ മേഖലയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിംഗ് പ്ലാന്റ് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു.

Share this News

ജനവാസ മേഖലയില്‍ സ്ഥാപിച്ച ടാര്‍ മിക്‌സിംഗ് പ്ലാന്റ് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു.

വടക്കഞ്ചേരി തേനിടുക്ക് കരിങ്കുന്നത്ത് സ്ഥാപിച്ച് സ്വകാര്യ വ്യക്തിയുടെ ടാര്‍ മിക്‌സിംങ് പ്ലാന്റാണ് രോഗഭീഷണിയുയര്‍ത്തുന്നത്. തുടക്കത്തില്‍ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചുരിന്നുവെങ്കിലും കോടതി വരെ എത്തിയ സംഭവം പിന്നീട് പണക്കൊഴുപ്പും, അധികാരത്തിന്റെ പിന്‍ബലത്തിലുമായി പ്ലാന്റ് തുടങ്ങുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്ലാന്റിന്റെ രണ്ടു കീലേമീറ്റര്‍ ചുറ്റളവിലുള്ള നാട്ടുകാര്‍ക്ക് രോഗം കൊണ്ട് ദുരിതത്തിലായി. പ്രായമായവരും, കുട്ടികളും ഉള്‍പ്പെടെ പ്ലാന്റിന്റെ മലിനീകരണ പുക ശ്വസിച്ചാണ് മിക്കവരും രോഗികളായി മാറിയത്. തലകറക്കം, തലവേദന, വയറിളം, ചര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് രോഗികളാകുന്നത്. പാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തി പ്രദേശവാസികളുടെ ദുരിതം തീര്‍ക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. എന്നാല വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ അനുമതിയില്ലെന്നാണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പഴയ അനുമതിരേഖ ഉപയോഗിച്ചാണ് ഇപ്പോഴും പ്ലാന്റ് വിഷപ്പുക പുറത്ത് വിട്ട് പ്രവര്‍ത്തിച്ചുവരുന്നത്.
പ്ലാന്റിന്റെ പ്രവര്‍ത്തനത്തെ നിര്‍ത്തിവെയ്ക്കണന്നമെന്നാവശ്യപ്പെട്ട് ജില്ല കളക്ടര്‍, പോലീസ്‌മേധാവി, ആരോഗ്യ വകുപ്പ് എന്നിവര്‍ക്ക് വീണ്ടും പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍. അപ്പോളോ ടയര്‍ കമ്പനികള്‍ ചെയ്യുന്ന രീതിയില്‍ ഇതില്‍ നിന്ന് വരുന്ന പുക നേരെ വെള്ളത്തിലേക്ക് ലയിപ്പിച്ചാല്‍ മണമുണ്ടാകില്ലെന്ന് പറയുന്നു. എന്നാല്‍ പ്ലാന്റിന്‍ യാതൊരു വിധ മുന്‍കരുതലുകളും സ്വീകരിക്കാതെയാണ് രാത്രിയും, പകലും പ്രവര്‍ത്തിക്കുന്നതുമൂലം വലിയതോതില്‍ പുക പുറത്തുവിടുന്നത്. പുകയുടെ ദുരിതം മൂലം പ്ലാന്റിനു സമീപത്ത് താമസിക്കുന്നവര്‍ വീടൊഴിഞ്ഞ് പോയിരിക്കുകയാണ്. ഒരു നാടാനിയൊകെ ദുരിതത്തിലാക്കിയ പ്ലാന്റിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.
പ്ലാന്റ് ഉടന്‍ നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഗാന്ധിഗ്രാമം ഉള്‍പ്പെടെയുള്ള റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ തീരുമാനിച്ചു. യോഗത്തില്‍ ഗാന്ധി ഗ്രാമം റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വര്‍ഗീസ്, സെക്രട്ടറി പി.കെ.ബാബു, ട്രഷറര്‍ ടി.എന്‍.രാജേന്ദ്രന്‍, വൈസ് പ്രസിഡന്റ് ആന്റ്രൂസ് പറമ്പന്‍, ജോയിന്റ് സെക്രട്ടറി പ്രിന്‍സ് മാത്യൂ, ജോണ്‍സണ്‍ മാത്യൂ, വര്‍ഗ്ഗീസ് ചുമ്മാര്‍, കെ.പി.എല്‍ദോസ്, കെ.എം.ജലീല്‍, പി.എ.ഫിലിപ്പ്, ബാബു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/ImsQ0CrUYLSG9a0fuuvrNr


Share this News
error: Content is protected !!