Share this News

നെന്മാറ വേല കഴിഞ്ഞ് തിരിച്ച് പോകുമ്പോൾ ദേശീയപാത 544 ൽ ഉണ്ടായ കാറപകടത്തിൽ ഒരാൾ മരിച്ചു ; രണ്ട് പേർക്ക് പരുക്ക്
ദേശീയപാത 544 ൽ പന്തലാംപാടം പമ്പിന് എതിർ വശത്ത് വെച്ച് കാർ ലോറിക്ക് പിറകിൽ ഇടിച്ച് ഓരാൾ മരിച്ചു. ഓരാളുടെ നില ഗുരുതരം. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെമ്മാറ വേല കണ്ട് തിരിച്ച് പോവുകയായിരുന്ന മുവാറ്റുപുഴ രാമമംഗലം കിഴ് മുറി പാടത്ത് വീട്ടിൽ ജോർജ് കുട്ടി പോൾ (69 )ആണ് മരിച്ചത് .വണ്ടി ഓടിച്ച രാമമംഗലം സ്വദേശി ജേക്കബ് ജോസഫ് 45 ഗുരുതര പരിക്കുകളോടെ തൃശുർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാഹനം വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത് ഇന്ന് പുലർച്ച 5. 30 തിനാണ് സംഭവം പോലിസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇
https://chat.whatsapp.com/LXTtkxnNCfE9YnTZbEN9x6




Share this News