എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പഴയസാധനങ്ങള്‍ കൈമാറാനുള്ള സ്വാപ്പ് ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷന്‍.

Share this News

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പഴയസാധനങ്ങള്‍ കൈമാറാനുള്ള സ്വാപ്പ് ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷന്‍.

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ ഒന്‍പത് മുതല്‍ 15 വരെ ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്ത് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ പഴയസാധനങ്ങള്‍ കൈമാറാനുള്ള സ്വാപ്പ് ഷോപ്പുമായി കുടുംബശ്രീ ജില്ലാ മിഷന്‍. വീടുകളില്‍/സ്ഥാപനങ്ങളില്‍ നിലവില്‍ ഉപയോഗിക്കാത്തതും ഉപയോഗയോഗ്യവുമായ സാധനസാമഗ്രികള്‍ കൈമാറ്റച്ചന്തയില്‍ സ്വീകരിക്കും. പുസ്തകങ്ങള്‍, ഉപയോഗപ്രദമായ കളിപ്പാട്ടങ്ങള്‍, വസ്ത്രങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റ് ഉപയോഗപ്രദമായ വസ്തുക്കള്‍ എന്നിവയാണ് കൈമാറ്റച്ചന്തയില്‍ സ്വീകരിക്കുക. ഇപ്രകാരം ലഭ്യമാകുന്ന സാധനസാമഗ്രികള്‍ കൈമാറ്റചന്തയിലൂടെ ആവശ്യക്കാര്‍ക്ക് സൗജന്യമായി കൈമാറുമെന്ന് കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News
error: Content is protected !!