കേരള കോൺഗ്രസ് എം സ്ഥാപക ദിനം ആചരിച്ചു.കേരള കോൺഗ്രസിന്റെ അമ്പത്തിയേഴാമത് സ്ഥാപക ദിനം ഒക്ടോബർ ഒൻപതിന് വടക്കഞ്ചേരിയിൽ ആഘോഷിച്ചു
കേരള കോൺഗ്രസ് എം ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് ജോസഫ് അധ്യക്ഷനായിരുന്നു. കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് തോമസ് ജോൺ പതാകയുയർത്തി ജന്മദിന സന്ദേശം നൽകി.
മാറിവരുന്ന കേരള സാഹചര്യത്തിൽ കെഎം മാണി സാർ ആവിഷ്കരിച്ച അധ്വാനവർഗ സിദ്ധാന്തത്തിന് പ്രസക്തിയേറി വരികയാണ്.
ആയതിനാൽ തന്നെ കേരള രാഷ്ട്രീയത്തിൽ കേരള കോൺഗ്രസ് എം പാർട്ടിക്ക് ഏറെ പ്രാധാന്യമുണ്ട്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കർഷക വിരുദ്ധനയങ്ങളിൽ പ്രതിഷേധിച്ചാണ് 1964 ഒക്ടോബർ 9ന് കേരള കോൺഗ്രസിന്റെ ഉൽഭവം. കേരള കേസരി മന്നത്ത് പത്മനാഭൻ നാമകരണം ചെയ്ത പാർട്ടി അന്നും ഇന്നും കാർഷിക വിഷയങ്ങളിൽ ശക്തമായ നിലപാടുകളുമായി മുന്നോട്ടു പോവുകയാണ്.
ആലത്തൂർ നിയോജകമണ്ഡലം പ്രസിഡന്റ് വിൽസൺ കണ്ണാടൻ,ജോസ് വടക്കേക്കര, വർഗീസ് കെ തോമസ്, തങ്കച്ചൻ കണ്ടം പറമ്പിൽ,ജോഷ്വാ രാജു, യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് സന്തോഷ് അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു.