
ആദിവാസി കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധതി ലക്ഷ്യം: മന്ത്രി കെ. കൃഷ്ണൻകുട്ടി
ആദിവാസി കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മുക്കാലി ഫോറസ്റ്റ് ഡോർമിറ്ററി ഹാളിൽ നടന്ന
അനർട്ടിന്റെ നേതൃത്വത്തിൽ അട്ടപ്പാടി താഴെതുടുക്കി വിദൂര ആദിവാസി ഊരിലെ കുടുംബങ്ങൾക്കായി സ്ഥാപിച്ച 50 കിലോ വാട്ട് മൈക്രോഗ്രിഡ് സോളാർ -വിൻഡ്
ഹൈബ്രിഡ് പവർ പ്ലാന്റ് ഉദ്ഘാടനം
നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
അവരുടെ ഭൂമിയിൽ അവർക്ക് വരുമാനം വർദ്ധിപ്പിക്കുന്ന പദ്ധതി രീതിയിലുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. സോളാർ പമ്പ് ഉപയോഗിച്ചുകൊണ്ട് കൃഷി സ്ഥലത്ത് വരുമാനം ഉണ്ടാക്കുന്ന രീതിയിൽ മൈക്രോ ഇറിഗേഷൻ ഉപയോഗിച്ച് പ്ലാൻ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഇനിയും വൈദ്യുതി എത്താത്ത 97 കോളനികളും 3500 വീടുകളുമുണ്ട്. ഇവിടെ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
അട്ടപ്പാടിയിലെ വൈദ്യുതി എത്താത്ത 10 പ്രദേശങ്ങളിൽ ഡിസംബർ 31 നകം വൈദ്യുതി എത്തിക്കും: മന്ത്രി കെ. രാധാകൃഷ്ണൻ
അട്ടപ്പാടിയിലെ വൈദ്യുതി എത്താത്ത 10 പ്രദേശങ്ങളിൽ ഡിസംബർ 31 നകം വൈദ്യുതി എത്തിക്കുമെന്ന് പട്ടികജാതി- പട്ടികവർഗ്ഗ – പിന്നോക്ക ക്ഷേമ – ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. അട്ടപ്പാടി താഴെ തുടുക്കി വിദൂര ആദിവാസി ഊരിലെ കുടുംബങ്ങൾക്കായി സ്ഥാപിച്ച 50 കിലോ വാട്ട് മൈക്രോഗ്രിഡ് സോളാർ -വിൻഡ്
ഹൈബ്രിഡ് പവർ പ്ലാന്റിന്റെ ഉദ്ഘാടന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയിൽ 10 പ്രദേശങ്ങളിലാണ് വൈദ്യുതി എത്തിക്കാനുള്ളത്. അതിൽ ആറ് പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കാനുള്ള തുക പട്ടികവർഗ്ഗ വികസന വകുപ്പ് കെ. എസ്.ഇ.ബിക്ക് അടച്ചു കഴിഞ്ഞു. 2023 ഡിസംബർ 31നകം 10 പ്രദേശങ്ങളിലും വൈദ്യുതി എത്തിക്കും. ആകെ 100 കേന്ദ്രങ്ങളിലാണ് വൈദ്യുതി എത്താത്തതായി കണ്ടെത്തിയത്. അതിൽ 19 കേന്ദ്രങ്ങളിൽ വൈദ്യുതി എത്തിച്ചു. അവശേഷിക്കുന്നിടങ്ങളിൽ ഇതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാവപ്പെട്ടവർക്കാണ് ആദ്യ പരിഗണന നൽകേണ്ടത്. വൈദ്യുതി കൊടുക്കുമ്പോൾ അവർക്ക് വരുമാനം കൂടി ഉണ്ടാക്കാൻ കഴിയുന്ന രീതിയിലേക്ക് അതിനെ മാറ്റിയെടുക്കണം. വീടുകളിലെ മേൽക്കൂരകളിൽ സോളാർ എനർജി ഉല്പാദിപ്പിച്ച് അതിൽ നിന്നും വരുമാനം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന അവസ്ഥ സംസ്ഥാനത്ത് ഉണ്ടാകും.
കോവിഡ് സാഹചര്യത്തിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തതിനാൽ ആദിവാസി ഉരുകളിലെ കുട്ടികളുടെ പഠനം പ്രയാസകരമായിരുന്നു. സംസ്ഥാനത്ത് 1266 കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉണ്ടായിരുന്നില്ല. എന്നാൽ 1083 പ്രദേശങ്ങളിൽ ഒന്നര വർഷം കൊണ്ട് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകാൻ കഴിഞ്ഞു. അവശേഷിക്കുന്ന ഇടങ്ങളിൽ അതിവേഗം തന്നെ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കാൻ സാധിക്കും. അവശേഷിക്കുന്ന കേന്ദ്രങ്ങളിൽ 36 എണ്ണം അട്ടപ്പാടിയിലാണ്. ഇന്റർനെറ്റ് ഇല്ലാത്ത കേന്ദ്രങ്ങളിൽ അത് എത്തിക്കുന്നത്തിനുള്ള ശ്രമങ്ങളും അട്ടപ്പാടിയിലെ എല്ലാ ഊരുകളിലും റോഡ് എത്തിക്കുന്നതിനുള്ള ഇടപെടലുകളും നടക്കുന്നുണ്ട്. എല്ലാ ഏരിയയിലും കുടിവെള്ളം എത്തിച്ചിട്ടുണ്ട്.
500 ആദിവാസി യുവാക്കളെ ബീറ്റ് ഫോറസ്റ്റ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തി തെരഞ്ഞെടുത്തിട്ടുണ്ട്. ആദിവാസി മേഖലയിൽ വിദ്യാഭ്യാസം, ആരോഗ്യം, അറിവ് തൊഴിൽ ഉണ്ടാക്കി കൊടുക്കുന്നതിനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അട്ടപ്പാടിയെ മഹത്തരമായ ഒരു പ്രദേശമായി മാറ്റാൻ കഴിയണം. അവശേഷിക്കുന്ന പോരായ്മകൾ പരിഹരിച്ച് സമൂഹത്തിന് മുഖ്യധാരയിലേക്ക് ഈ വിഭാഗത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.
പരിപാടിയിൽ അഡ്വ. എൻ. ഷംസുദീൻ എം.എൽ.എ അധ്യക്ഷനായി. സബ് കലക്ടർ ഡി. ധർമ്മലശ്രീ, അനർട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നരേന്ദ്ര നാഥ് വേളൂരി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74

