
നെന്മാറയിൽ വന സൗഹൃദ സദസ്സ് നടത്തി.

നെന്മാറയിൽ നടത്തിയ വന സൗഹൃദ സദസ്സിൽ നെന്മാറ വനം ഡിവിഷനിലെ പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എന്നിവർ വനം വകുപ്പു മായുള്ള പ്രശ്നങ്ങൾ അവതരിപ്പിച്ചു, അരി കൊമ്പൻ, ആർ ആർ ടി ആവശ്യം, റോഡ് നിർമ്മാണത്തിനുള്ള വനം വകുപ്പിന്റെ തടസ്സം, വൈദ്യുതി ലൈൻ വലിക്കുന്നതിനുള്ള തടസ്സം, കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകാത്തത്, പറമ്പിക്കുളം ഉൾപ്പെടെയുള്ള ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങൾ, പറമ്പിക്കുളത്തേക്ക് കേരളത്തിലൂടെയുള്ള റോഡ് മാർഗ്ഗം, പ്രദേശവാസികൾക്ക് ഭൂ രേഖയ്ക്ക് എൻ. ഒ. സി. ലഭിക്കാത്തത്, വില്ലേജുകളിൽ ഭൂനികുതിയടക്കുന്നതിനുള്ള തടസ്സം, കാട്ടാന, മാൻ, പന്നി, കുരങ്ങ്, തുടങ്ങിയവ വരുത്തുന്ന കൃഷി നാശം, വന്യമൃഗ ആക്രമണങ്ങളിൽ കർഷകർക്കും പ്രദേശവാസികൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾ, വിള നഷ്ടപ്പെട്ടവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം ലഭിക്കാത്തത്, നഷ്ടപരിഹാരത്തുക കുറഞ്ഞത്, കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് ഷൂട്ടർമാരെ കിട്ടാത്തതും സ്കൂട്ടർ മാർക്ക് ആനുകൂല്യം നൽകാൻ കഴിയാത്തതും, വൈദ്യുത വേലി പരിപാലനം തൂക്കുവേലി ആവശ്യം, വനമേഖലയോട് ചേർന്ന് മാലിന്യം തള്ളൽ, ഇക്കോ ടൂറിസം പദ്ധതികൾക്കുള്ള അനുമതി, പട്ടയം നൽകുന്നതിനുള്ള തടസ്സം തുടങ്ങി ഓരോ പഞ്ചായത്തുകളും ജില്ലാ പഞ്ചായത്ത് അംഗങ്ങളും എം.എൽ.എ.മാരും വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവതരിപ്പിച്ചു.
ജനപ്രതിനിധികൾ അവതരിപ്പിച്ച പ്രശ്നങ്ങൾക്ക് എ.പി.സി. സി.എഫ് രാജേഷ് രവീന്ദ്രൻ മറുപടി പറഞ്ഞു.1980ന് മുമ്പ് ഉപയോഗിച്ചിരുന്ന റോഡുകൾക്ക് അനുമതി നൽകും, വനാതിർത്തി പങ്കിടുന്നവർക്ക് എൻ. ഒ. സി. നൽകാൻ വനം റവന്യൂ സംയുക്ത പരിശോധന നടത്തി നടപടി സ്വീകരിക്കും, ആർ. ആർ. ടി നടത്തിപ്പിന് പ്രയോജനപ്രദമായി തസ്തിക അനുവദിക്കും, വന്യമൃഗ ശല്യം തടയാൻ ദീർഘകാല പദ്ധതി തയ്യാറാക്കും, വ്യക്തിപരമായി നൽകിയ പരാതികൾക്ക് 15 ദിവസത്തിനകം തീർപ്പ് അറിയിക്കും, തീർപ്പ് നൽകാൻ കഴിയാത്ത കാര്യങ്ങൾ ഒരു മാസത്തിനകം കാര്യകാരണം സഹിതം പരാതിക്കാരെ അറിയിക്കും വനമേഖലയോട് ചേർന്ന് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ആളെ നിർത്തുന്ന കാര്യം പരിഗണിക്കും എന്നീ മറുപടികൾ നൽകി.
മുൻകൂട്ടി നൽകിയ പരാതികളെ കൂടാതെ ഇന്നു സമർപ്പിച്ച പരാതികളും സ്വീകരിച്ചു. അവയ്ക്ക് വനംവകുപ്പ് മറുപടി നൽകും.
വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. തദ്ദേശ വകുപ്പ് മന്ത്രി എം ബി. രാജേഷ് എന്നിവർ സംസാരിച്ചു. കെ ബാബു എം.എൽ.എ. അധ്യക്ഷനായിരുന്നു. തരൂർ എം.എൽ.എ, പി. പി. സുമോദ്, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ലീലാമണി, കൊല്ലംകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ ചിന്നക്കുട്ടൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അംഗം ശാലിനി കറുപ്പേഷ്, ആർ. ചന്ദ്രൻ, വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പ്രബിത ജയൻ, കെ. സത്യപാൽ, കൽപനാദേവി, എൽ സായി രാധ, മണികണ്ഠൻ, എസ് വിഗ്നേഷ്, സുമതി ടീച്ചർ, രമേഷ് കുമാർ, ഇടി സഹദേവൻ, ഈ രമണി, പ്രേമ കുമാർ, ടി വത്സല, കെ എൽ രമേഷ്, എ ഷൈനി എന്നിവർ പ്രശ്നങ്ങൾ അവതരിപ്പിച്ചു. കൊടുവായൂർ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പകരം അംഗങ്ങളാണ് വിഷയങ്ങൾ അവതരിപ്പിച്ചത്. പറമ്പിക്കുളം ഉൾപ്പെടുന്ന മുതലമട പഞ്ചായത്ത് പ്രസിഡന്റ് തമിഴിലാണ് പ്രശ്നങ്ങൾ അവതരിപ്പിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ പ്രേമൻ, എം ആർ നാരായണൻ, കെ വി ഗോപാലകൃഷ്ണൻ, എ കെ ഓമനക്കുട്ടൻ, പിടി ഉണ്ണികൃഷ്ണൻ, എ മോഹനൻ എന്നിവർ സംബന്ധിച്ചു. കിഴക്കൻ മേഖല സി. സി.എഫ്, കെ വിജയാനന്ദ് സ്വാഗതവും വടക്കൻ മേഖല സി.സി.എഫ്. പി മുഹമ്മദ് ഷബാബ് നന്ദിയും പറഞ്ഞു സർക്കിൾ സർക്കിൾ



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/LQxXTIdHqXp9r2d8x79L74
