കരുതലും കൈത്താങ്ങും താലൂക്ക് തല പരാതിപരിഹാര അദാലത്ത് മെയ്‌ 15 മുതൽ;മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

Share this News

കരുതലും കൈത്താങ്ങും താലൂക്ക് തല പരാതിപരിഹാര അദാലത്ത് മെയ്‌ 15 മുതൽ;
മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന കരുതലും കൈത്താങ്ങും താലൂക്ക്തല പരാതി പരിഹാര അദാലത്തിന്റെ അവലോകന യോഗം തദ്ദേശസ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. നിലവിൽ 1712 പരാതികൾ ലഭിച്ചതായും 1218 പരാതികൾ വിവിധ വകുപ്പുകളിലേക്കും താലൂക്കുകളിലേക്കും നടപടികൾ സ്വീകരിക്കുന്നതിന് നൽകിയതായും യോഗത്തിൽ ജില്ലാ കലക്ടർ ഡോ. എസ് ചിത്ര പറഞ്ഞു. അവധി ദിവസങ്ങളായ ഇന്നും (ഏപ്രിൽ 14 ) 15 നും താലൂക്കുകളിൽ അപേക്ഷകൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പറഞ്ഞു. ജില്ലാ തലത്തിലും താലൂക്ക്തലത്തിലും പരാതികൾ പരിശോധിക്കാൻ മോണിറ്ററിങ് സെല്ലുകൾ രൂപീകരിച്ചിട്ടുണ്ട്.
അപേക്ഷകൾ ഏപ്രിൽ 15 വരെ; അവധി ദിവസങ്ങളിലും നൽകാം
പൊതുജനങ്ങൾക്ക് www.karuthal.kerala.gov.in ലും, അക്ഷയ സെന്റർ, താലൂക്ക് ഓഫീസുകളിലും പരാതികൾ നൽകാം. ഏപ്രില്‍ 15 വരെയുള്ള അവധി ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍ നേരിട്ടും പരാതി സ്വീകരിക്കും.
വിവിധ സ്കോളർഷിപ്പുകൾ, വളർത്തു മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം /സഹായം, കൃഷി നാശത്തിനുള്ള സഹായങ്ങൾ, കാർഷികവിളകളുടെ സംഭരണവും വിതരണവും വിള ഇൻഷുറൻസ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികൾ, ശാരീരിക, ബുദ്ധി, മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി, വയോജന സംരക്ഷണം എന്നീ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം. യോഗത്തിൽ വിവിധ വകുപ്പുകൾക്ക് ലഭിച്ച പരാതികൾ സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിൽ എം.ഡി.എം കെ. മണികണ്ഠൻ, ആർ.ഡി.ഒ ഡി. അമൃതവല്ലി, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/LQxXTIdHqXp9r2d8x79L74


Share this News
error: Content is protected !!